മോഡലിങ്ങിൽ പ്രതീക്ഷയായി രണ്ടാംക്ലാസ് വിദ്യാർത്ഥി ; രാജ്യാന്തര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

saaaaaaaaam
SHARE

മോഡലിങ്ങില്‍ രാജ്യത്തിന്റെ ഭാവി പ്രതീക്ഷയാകുകയാണ് കോഴിക്കോട് സ്പ്രിങ് വുഡ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സമര്‍. ഒക്ടോബറില്‍ ദുബായില്‍ നടക്കുന്ന ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷണലില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഈ കൊച്ചുമിടുക്കനാണ്. 

വിജയിച്ചുവരുമെന്ന ആത്മവിശ്വാസത്തോടെ റാംപിലെത്തി കിരീടവുമായാണ് സെമര്‍ മടങ്ങിയത്. കോഴിക്കോട് നടന്ന ദേശീയ ജൂനിയര്‍ മോഡല്‍ ഇന്‍റര്‍നാഷണലില്‍ വിവിധ വിഭാഗങ്ങളിലായി അറുപത്തിമൂന്ന് ഫൈനലിസ്റ്റുകളെ പിന്തള്ളിയായിരുന്നു വിജയം. നാഷണല്‍ കോസ്റ്റ്യൂം, സ്യൂട്ട് റൗണ്ട്, ടാലന്റ് റൗണ്ട് ഇതിലെല്ലാം മിന്നിത്തിളങ്ങുന്ന പ്രകടനമാണ് സമര്‍ പുറത്തെടുത്തത്.  പൂര്‍ണപിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്. അടുത്തഘട്ടം മല്‍സരം കടുത്തതാണെങ്കിലും മകന്‍ കിരീടം ചൂടുമെന്ന ആത്മവിശ്വാസത്തിലാണിവര്‍.

ദുബായില്‍ നടക്കുന്ന രാജ്യാന്തര മല്‍സരത്തിനുള്ള തയാറെടുപ്പുകള്‍ സമര്‍ തുടങ്ങിക്കഴിഞ്ഞു.  അവധിക്കാലത്തെ ആഘോഷത്തിനൊപ്പം വായനയ്ക്കും കളിക്കും കൃത്യസമയം മാറ്റിവയ്ക്കും.  ഇഷ്ടഹീറോയായ മമ്മൂക്കയെപ്പോലെ മികച്ച അഭിനേതാവാകണമെന്ന തീവ്രമായ ആഗ്രഹവും ഹൃദയത്തില്‍  സൂക്ഷിക്കുകയാണ് സമര്‍. 

MORE IN ENTERTAINMENT
SHOW MORE