'സഹപ്രവർത്തകയെങ്കിലും പൊട്ടത്തരം പറഞ്ഞാൽ കേൾക്കാൻ ബുദ്ധിമുട്ടുണ്ട്'; വിമർശനം: കുറിപ്പ്

pooram-rima
SHARE

തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് പറ‍ഞ്ഞ നടി റിമാ കലിങ്കലിന്റെ അഭിപ്രയത്തെ വിമർശിച്ച് നടി മായാ മേനോൻ രംഗത്ത്. ആണുങ്ങള്‍ മാത്രം പൂരത്തിന് പോയിട്ട് എന്താ കാര്യമെന്നും റിമ ചോദിച്ചിരുന്നു. ഒരുമിച്ച് പോകുന്നതല്ല രസമെന്നും റിമ പറ‍ഞ്ഞു. ഇതിനെതിരെയാണ് മായാ മേനോന്റെ വിമർശനം. സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മായ പറയുന്നു. നിങ്ങൾ ശരിയായ ഒരു തൃശൂർകാരിയാണെങ്കിൽ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു. കാരണം, അവിടെ എത്ര പുരുഷന്മാർ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ടെന്നും മായാ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

'അവിടെ എത്ര പുരുഷന്മാർ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ടെന്നതും, അവിടെ പോകാത്ത സ്ത്രീകൾ തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മാത്രം പോകാത്തത് മാത്രമായിരിക്കും... അല്ലാതെ അവിടെ ഒരു സ്ത്രീയെയും ആരും തടഞ്ഞിട്ടില്ല. മാത്രവുമല്ല, നിങ്ങൾ ഒരിക്കലും അവിടെ പോയിട്ടില്ല എന്നും ഇത് കൊണ്ട് മനസ്സിലാക്കുന്നു' എന്ന് മായാ കുറിച്ചു. കൂടാതെ ദയവായി നിങ്ങൾക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് മിണ്ടാതിരിക്കണെമന്നും അവരുടെ കുറുപ്പിൽ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE