ഇതു ലിനി തന്നെ; വീണ്ടും ഞെട്ടിച്ച് 'വൈറസ്' പോസ്റ്റര്‍

lini-rima-nipah
SHARE

നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന ചിത്രത്തിൻറെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. നിപ്പാ കാലത്ത് മരിച്ച നേഴ്സ് ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിൻറെ ക്യാരക്ടർ പോസ്റ്ററാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നത്.

ട്രെയിലർ ഇറങ്ങിയതിനു ശേഷം ലിനിയായി റിമയെ കാണാനാകുന്നുണ്ടെന്നും അവളുടേതു പോലെയാണ് രൂപവും ഹെയർസ്റ്റൈലുമൊക്കെയെന്നും ലിനിയുടെ ഭർത്താവ് സജീഷ് പറഞ്ഞിരുന്നു.

മുൻപ് കെ.കെ.ശൈലജ ടീച്ചറായി അഭിനയിക്കുന്ന രേവതിയുടെ കഥാപാത്രത്തിൻറെ പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

MORE IN ENTERTAINMENT
SHOW MORE