കളിയാക്കിയെങ്കിലും റിമ എന്റെ അനിയത്തി; തെറി വിളിക്കുന്നവരെ വിമർശിച്ച് ഹരീഷ്; കുറിപ്പ്

rima-harish-14-05
SHARE

തൃശൂർ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന നടി റിമ കല്ലിങ്കലിന്റെ പരാമർശത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. റിമ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നില്ല. അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും റിമക്കുണ്ട് എന്നും ഹരീഷ് പേരടി പറഞ്ഞു. 

അഭിപ്രായം പറഞ്ഞ റിമക്കെതിരെ അസഭ്യം പറയുന്നവരെ ഹരീഷ് വിമർശിച്ചു. സ്പീഡ് കൂടിയാൽ, സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ,പൊതുസ്ഥലത്ത് പുകവലിച്ചാൽ എല്ലാം നിയമം മുന്നിൽ വന്ന് നിൽക്കുന്ന ഒരു നാട്ടിൽ സോഷ്യൽ മീഡിയയിലെ ഒരു പെൺകുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റൂ. ഒരു ഇടതു പക്ഷ സർക്കാറിന് അതിൽ ക്യത്യമായ ഉത്തരവാദിത്വമുണ്ടെന്നും ഹരീഷ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം: 

തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ലാ... പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട് ... ആ അഭിപ്രായത്തോടുള്ള വിമർശനങ്ങൾ മാന്യമായ ഭാഷയിൽ രേഖപെടുത്താം... വേണമെങ്കിൽ കളിയാക്കാം (ട്രോളാം) ... പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരാണ് തന്നത് ... 

സ്പീഡ് കൂടിയാൽ, സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ,പൊതുസ്ഥലത്ത് പുകവലിച്ചാൽ എല്ലാം നിയമം മുന്നിൽ വന്ന് നിൽക്കുന്ന ഒരു നാട്ടിൽ സോഷ്യൽ മീഡിയയിലെ ഒരു പെൺകുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു...ഒരു ഇടതു പക്ഷ സർക്കാറിന് അതിൽ ക്യത്യമായ ഉത്തരവാദിത്വമുണ്ട്... ഞാൻ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്...

MORE IN ENTERTAINMENT
SHOW MORE