അങ്ങനെ ദിലീപ് പാചകക്കാരനായി; വില്ലനെ ആലോചിച്ച് തല പുകച്ചു: ഷാഫി

shafi-kalyanaraman-13
SHARE

ദിലീപ് നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം കല്യാണരാമന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ ഷാഫി. ആദ്യകഥയെക്കുറിച്ചും ദിലീപ് പാചകക്കാരന്റെ റോളിലെത്തിയതിനെക്കുറിച്ചും മലയാള മനോരമക്ക് നൽകിയ അഭിമുഖത്തില്‍ ഷാഫി പറയുന്നു. 

''ആദ്യകഥയിൽ പാചകക്കാരന്റെ മകളായിരുന്നു നായിക. ഇവർ പാചകത്തിനു പോകുന്നിടത്തു മൊട്ടിടുന്ന പ്രണയമായിരുന്നു പ്രമേയം. പക്ഷേ, ദിലീപ് ചിത്രമായതിനാൽ നായകനെ പാചകക്കാരനാക്കിയാൽ വലിയ സാധ്യതയുണ്ടെന്നവർ കണ്ടു–അതിനാൽ കഥ‌ാപാത്രങ്ങളെ തിരിച്ചിട്ടു''- ഷാഫി പറയുന്നു. 

''പ്രണയ സിന‌ിമകളുടെ ഫോർമുല ലളിതമാണ്. പ്രണയമുണ്ടാകുന്നു. തടസ്സമായി വില്ലൻ വരുന്നു. വില്ലനെ തരണം ചെയ്താൽ ശ‌ുഭപര്യവസാനം. മറിച്ചായാൽ ദുഃഖം. പക്ഷേ, കല്യാണരാമനിൽ വ‌ില്ലനില്ലായിരുന്നു. തലപുകഞ്ഞ് ചർച്ച ചെയ്തു. ഒടുവിലാണ് ‘പെണ്ണുങ്ങൾ വാഴില്ല’ എന്ന അന്ധവിശ്വാസത്തെ വില്ലനാക്കിയത്. ബെന്നി പി.നായരമ്പലത്തിന്റെ ഒരു നാടകത്തിലെ ആശയമായിരുന്നു ഇത്. അത് ഏൽക്ക‌ുമോ എന്നു പേടിയുണ്ടായിരുന്നു. പക്ഷേ ഏറ്റു.''

ലാലിന്റെ പടമുകളിലെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. 50 ദിവസവും അവിടം തന്നെയായിരുന്നു പ്രധാന ലൊക്കേഷൻ. 

''കമൽഹാസൻ അഭിനയിച്ച കല്യാണരാമൻ എന്ന തമിഴ് സിനിമയുമായി പ്രേക്ഷകർക്ക് ടൈറ്റിൽ പ്രശ്നമുണ്ടാകുമോ എന്ന് ആദ്യം സംശയിച്ചു. പിന്നെ ഇതിനേക്കാൾ നല്ല മറ്റൊന്നും കിട്ടാത്തതിനാൽ ഒരു ക്ലാഷും ഉണ്ടാകില്ലെന്നങ്ങു തീരുമാനിച്ച് ഉറപ്പിച്ചു പറഞ്ഞു– കല്യാണരാമൻ''- ഷാഫി പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE