പാട്ടിൽ പൂരത്തിന് വേറിട്ട ആസ്വാദനം; കയ്യടി നേടി ഗോപി സുന്ദറിന്റെ ശിഷ്യർ

ohm-album
SHARE

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരേ ആരവത്തോടെ തയ്യാറായപ്പോള്‍, ആവേശ പെരുമഴ തീര്‍ത്ത് പൂരം ആല്‍ബം. മാനവി ബാന്റ് പുറത്തിറക്കിയ ഗാനമാണ് നവമാധ്യമാങ്ങളിലൂടെ തരംഗം തീര്‍ക്കുന്നത്. നവാഗതകൂട്ടായ്മയില്‍ ഒരുങ്ങിയ ' ഓം' ദ ഇന്‍ഫിനിറ്റ് റിയാലിറ്റി എന്ന ആല്‍ബമാണ് ഇതിനകം സൈബര്‍ലോകത്ത് വൈറലായി മാറിയത്. ഗോപി സുന്ദര്‍ പ്രൊഡക്ഷന്‍ ഹബ് ആണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. 

കേച്ചേരി ആളൂര്‍ സ്വദേശിയായ അമല്‍ രചനയും, സംഗീതവും സംവിധാനവും നിര്‍വ്വഹിച്ച ആല്‍ബം സോങ്ങില്‍ പൂരത്തിന്റെ ഒരുക്കങ്ങളും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നെള്ളിപ്പും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജാതിമതഭേധമന്യ ലോകത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പൂരപ്രേമികളുടെ ആഘോഷരാവാണ് തൃശ്ശൂര്‍ പൂരം. ഇത് എടുത്ത്കാണിക്കുന്ന രംഗങ്ങളും ഗാനത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. എഫ് ഡി പ്രൊഡക്ഷന്‍സും മോഹന്‍ അയ്യരും ചേര്‍ന്നാണ് നിര്‍മ്മാണം. സുഫിയാന്‍ സുഫി, ആധിന്‍ മുരളീധരന്‍, ഉമേഗ് സുമിത്ര എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സക്കി ഹബീബ്, ശ്രീനിവാസന്‍ ജി എന്നിവരാണ് പാടിയിരിക്കുന്നത്.

 കുന്നംകുളം സ്വദേശിയായ അരുണ്‍ കെ ഗീവര്‍ എഡിറ്റിങ് നിര്‍വ്വഹിച്ച ആല്‍ബത്തിന് സതീഷ് ഐസക്കാണ് മിക്‌സിംങ്. തൊഴിയൂര്‍ പി.കെ.ബി കളരി സംഘത്തിലെ കളരി അഭ്യാസികള്‍ ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. അനുപമ, അന്‍സാരി സവാദ്, അജയ് ടോം ഫ്രാന്‍സിസ്, സഞ്ജിത്ത് ആര്‍ എന്നിവരാണ് സാങ്കേതിക സഹായികള്‍. രണ്ട് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍ തരംഗമായികഴിഞ്ഞു.

MORE IN ENTERTAINMENT
SHOW MORE