എണ്‍പതാം വയസ്സില്‍ മകനൊപ്പം പുഷ്‌അപ്പ്; താരമായി മിലിന്ദിന്റെ അമ്മ; വിഡിയോ

milind-pushup-13-05
SHARE

മാതൃദിനത്തില്‍ അമ്മക്കൊപ്പം പുഷ്‌‍അപ്പ് എടുത്ത് നടനും സൂപ്പര്‍ മോഡലുമായ മിലിന്ദ് സോമന്‍. 80 വയസ്സുകാരിയായ അമ്മ മിലിന്ദിനൊപ്പം പതിനാറ് തവണ പുഷ്‌അപ്പ് എടുക്കുന്ന വിഡിയോ സോഷ്യല്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു. മിലിന്ദ് തന്നെയാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

സാരിയുടുത്താണ് അമ്മയുടെ പുഷ്‌അപ്പ് എന്നതാണ് വിഡിയോയിലെ  കൗതുകം. ''പ്രായം വെറും അക്കങ്ങളാണെന്ന് അമ്മ തെളിയിക്കുന്നു. എന്റെ അമ്മ ഇപ്പോഴും ചെറുപ്പമാണ്. എല്ലാ ദിവസവും എനിക്ക് മാതൃദിനമാണ്''- മിലിന്ദ് ട്വിറ്ററില്‍ കുറിച്ചു.

ഇത് എല്ലാ അമ്മമാര്‍ക്കുമുള്ള ഒരു സന്ദേശമാണ്. എന്ത് ചെയ്യുന്നവരാണെങ്കിലും നിങ്ങള്‍ക്ക് വേണ്ടി പത്തുമിനിറ്റ് ചെലവഴിക്കണം എന്ന് മിലിന്ദ് പറയുന്നുണ്ട്. പുഷ്അപ്പിന് ശേഷം മിലിന്ദ് അമ്മയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നത് കാണാം. 

വിഡിയോ കാണാം:  

MORE IN ENTERTAINMENT
SHOW MORE