മാന്യമായി വസ്ത്രം ധരിക്കാന്‍ കമന്റ്; വീണ്ടും ഗ്ലാമറസായി മാളവിക; മറുപടി

malavika-instagram-photo-13
SHARE

അവധിക്കാലാഘോഷത്തിനിടെ ബിക്കിനിയണിഞ്ഞ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് ജോസഫിലെ നായിക മാധുരി അസഭ്യവര്‍ഷങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയത് ഈയടുത്താണ്. മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത് എന്ന് മറുപടി നല്‍കിയ ശേഷം ആ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു മാധുരി. 

എന്നാല്‍ തന്റെ ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമര്‍ശിച്ചവര്‍ക്ക് നടി മാളവിക മറുപടി നല്‍കിയത് വ്യത്യസ്തമായാണ്. ഹാഫ് ജീന്‍സില്‍ ഗ്ലാമറസായ ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് മാളവികക്ക് സദാചാര കമന്റുകളെ നേരിടേണ്ടി വന്നത്. എന്നാല്‍ ഇതേ വസ്ത്രം അണിഞ്ഞ മറ്റൊരു വസ്ത്രം അണിഞ്ഞ ചിത്രം പോസ്റ്റ് ചെയ്താണ് നടി മറുപടി നല്‍കിയത്. 

''മാന്യതയുള്ള പെണ്‍കുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന ഒരുപാട് അഭിപ്രായങ്ങളും കമന്റുകളും കേട്ടു. അതുകൊണ്ട് വളരെ മാന്യമായ രീതിയില്‍, എനിക്കിഷ്ടമുള്ള വസ്ത്രം ധരിച്ചുള്ള മറ്റൊരു ചിത്രം കൂടി ഇതാ''-മാളവിക കുറിച്ചു. മാളവികക്ക് പിന്തുണയുമായി ശ്രിദ്ധ, പാര്‍വ്വതി എന്നിവരുമെത്തി. 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ സിനിമാ അരങ്ങേറ്റം. പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ്. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE