കൊടുംമഞ്ഞിൽ 40 കിലോ സാന്‍ഡ് ബാഗ് ചുമന്ന് ലാലേട്ടൻ; വിഡിയോ പങ്കിട്ട് പൃഥ്വി

mohanlal-lucifer-13-05
SHARE

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ലൂസിഫറിനെ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഖുറേഷി അബ്രാം എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അവസാന ക്യാരക്ടർ പോസ്റ്റർ എത്തിയതിന് പിന്നാലെ ലൂസിഫറിന് രണ്ടാം ഭാഗമുണ്ടാകുമോ എന്ന തരത്തിൽ ചര്‍ച്ചകള്‍ ആരാധകർക്കിടയിൽ ചൂടുപിടിച്ചിരിക്കുകയാണ്. അതിന്റെ സൂചനകൾ പൃഥ്വിരാജ് പങ്കുവെക്കുകയും ചെയ്തിരുന്നു.

റഷ്യയിലാണ് ലൂസിഫറിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത്. ഇപ്പോഴിതാ റഷ്യയിൽ നിന്നുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. കൊടുംമഞ്ഞിൽ ഭാരമുള്ള സാൻഡ് ബാഗുമായി നടന്നുനീങ്ങുന്ന മോഹൻലാലിന്റേതാണ് വിഡിയോ. ഓരോ ബാഗിനും ഇരുപത് കിലോക്ക് മുകളിൽ ഭാരമുണ്ടെന്ന് പൃഥ്വി പറയുന്നു. 

''മൈനസ് പതിനാറ് ഡിഗ്രി ആയിരുന്നു റഷ്യയിലെ താപനില. ഓരോ സാന്‍ഡ് ബാഗിനും ഇരുപത് കിലോഗ്രാമിന് മുകളിൽ ഭാരമുണ്ട്. അദ്ദേഹത്തിന് വിശ്രമിക്കാൻ ടെൻഡ് ഒരുക്കിയിരുന്നു. പക്ഷേ ഷൂട്ടിങ്ങിന് സഹായിച്ച് ഞങ്ങൾക്കൊപ്പം നിൽക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്''- ഏട്ടന്‍, ഇതിഹാസം എന്നീ ഹാഷ്ടാഗുകൾക്കൊപ്പം പൃഥ്വിരാജ് കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE