പാർവതിക്ക് എപ്പോഴും ഫഹദും പൃഥ്വിരാജും; എന്തുകൊണ്ട് വിനായകനില്ല; പരിഹസിച്ച് കുറിപ്പ്

peradi-post
SHARE

അഭിനയത്തിന്‍റെ കാര്യത്തിൽ പകരം വയ്ക്കാനില്ലാത്ത നടീനടന്മാരാണ് പാർവതിയും വിനായകനും. എന്നിട്ടും എന്തുകൊണ്ട് ഇവർ നായിക നായകന്മാരായി എത്തുന്നില്ല എന്ന ചോദ്യവുമായി നടൻ ഹരീഷ് പേരടി. ഇതിന് കാരണം മലയാളികളുടെ സവർണ കള്ളത്തരമാണെന്നാണ് പേരടി പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പേരടി ഇക്കാര്യം പറയുന്നത്. പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം. വിനായകൻ നായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും. നമ്മുടെ പൊതുബോധം അത്രയും ചീഞ്ഞളിഞ്ഞതാണെന്നും പേരടി ആക്ഷേപിക്കുന്നു.

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പാർവതിയും വിനായകനും നല്ല നടി നടൻമാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി. എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്..? ഇതാണ് നമ്മൾ മലയാളികളുടെ കള്ളത്തരം. പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരം. പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം... വിനായകൻ നായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ. ഈ പോസ്റ്റ് വായിച്ച ഒരുത്തൻ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക്... അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും... അത് പിന്നിട് ആവർത്തിക്കില്ല... അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം.

MORE IN ENTERTAINMENT
SHOW MORE