'നീയാണ് നന്‍മ; നീയാണ് ഏറ്റവും സെക്സിയും’; സണ്ണിക്ക് പിറന്നാൾ ആശംസിച്ച് ഭർത്താവ്; കുറിപ്പ്

sunny-daniel
SHARE

ഇന്ന് ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണിന്റെ 38–ാം പിറന്നാളാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് മലയാളികളടക്കം നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമ എന്ന പോലെ തന്നെ സണ്ണി ലിയോണിന്റെ വ്യക്തി ജീവിതവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ പ്രിയതമയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് ഭർത്താവ് ഡാനിയൽ വെബ്ബർ.

'നിന്നെക്കുറിച്ചെഴുതാനാണെങ്കിൽ അത് ഒരുപാടുണ്ട്, ഒരു പോസ്റ്റിൽ മാത്രം ഒതുങ്ങുന്നതല്ല അത്. ഞാൻ കണ്ടതിൽവച്ച് സ്നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ. ജീവിത്തിലുടനീളം നീ നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ തിരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാൾ, മാതൃദിന ആശംസകൾ. ഞാൻ നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു. നീ തന്നെയാണ് ഏറ്റവും സെക്സി ആയ സ്ത്രീയും!!!..സണ്ണിയുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾക്കൊപ്പം ഡാനിയൽ പങ്കുവച്ച കുറിപ്പ് ഇതാണ്. 

ഡാനിയൽ തന്റെ പ്രണയം മുഴുവൻ പ്രകടിപ്പിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സണ്ണിയുടെ പിറന്നാളും മാതൃദിനവും ഒരുമിച്ചെത്തിയതാണ് ഇത്തരത്തിലൊരു വൈകാരിക പോസ്റ്റിന് കാരണം.

കഴിഞ്ഞ ദിവസം പിറന്നാൾ എങ്ങനെയാണ് ആഘോഷിക്കുന്നത് എന്ന് സണ്ണി തുറന്നുപറഞ്ഞിരുന്നു. വളരെ ലളിതമായാണ് ആഘോഷമെന്നും കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ഈ ദിവസം ചിലവഴിക്കുമെന്നുമാണ് സണ്ണി വ്യക്തമാക്കിയത്.

MORE IN ENTERTAINMENT
SHOW MORE