'ഉണ്ട'യിലെ മമ്മൂട്ടി ഇതാ; കലക്കൻ ലുക്കിൽ ഇൻസ്പെക്ടർ മണി സാർ

mammootty-unda-12
SHARE

മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന 'ഉണ്ട' എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. പ്രഖ്യാപിച്ചത് മുതൽ പേരിലുള്ള കൗതുകം ആരാധകർക്കുണ്ടായിരുന്നു. പ്രമേയമോ കഥാപാത്രങ്ങളെക്കുറിച്ചോ ഒരു സൂചനകളും നൽകാതെയായിരുന്നു 'ഉണ്ട'യുടെ ചിത്രീകരണം. പ്രഖ്യാപിച്ച് ഏറെ നാളുകൾക്ക് ശേഷമാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. 

വിഷുദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. എട്ട് ക്യാരക്ടർ പോസ്റ്ററുകൾക്ക് ശേഷം ഒൻപതാമത്തെ പോസ്റ്ററായാണ് മമ്മൂട്ടിയുടെ ലുക്ക് എത്തിയിരിക്കുന്നത്. 'ഇൻസ്പെക്ടർ മണിസാർ' എന്ന് സഹപ്രവർത്തകർ വിളിക്കുന്ന സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. 

പൊലീസ് യൂണിഫോമിലുള്ള മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോള്‍ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികൾ, സ്ട്രീറ്റ്‌ലൈറ്റ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഉണ്ട. 

ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട'. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹർഷാദിന്റേതാണ് തിരക്കഥ. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയര്‍, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. 

MORE IN ENTERTAINMENT
SHOW MORE