'ചോളി കേ പീച്ചേ ക്യാ ഹേ'; മെറ്റ് ഗാലയിൽ പ്രിയങ്കയുടെ പാട്ട്; വിഡിയോ വൈറൽ

priyanka-chopra
SHARE

മെറ്റ് ഗാലയിലെ പിങ്ക് കാർപ്പറ്റിൽ എത്തിയ പ്രിയങ്ക ചോപ്രയുടെ ലുക്കിനും വസ്ത്രധാരണത്തിനും ഏറെ വിമർശനങ്ങളാണ് നേരിട്ടത്. എന്നാൽ മെറ്റ് ഗാലയിൽ വ്യത്യസ്ത ലുക്കിലെത്തി ലോക ശ്രദ്ധ നേടിയവരിൽ പ്രിയങ്കയും ഉൾപ്പെട്ടിട്ടുണ്ട്. പ്രിയങ്കയുടെ വേറിട്ട ഗെറ്റപ്പ് ട്രോളന്മാരും ഗംഭീരമായി ആഘോഷിച്ചു. ആഘോഷങ്ങൾ അവസാനിക്കുമ്പോൾ ബാക്ക് സ്റ്റേജിൽ നടന്ന ഒരു രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് ഡിസൈൻ പ്രബൽ റാണാ ഗുരുങ്.

ഗൗണും ധരിച്ച് നടക്കുന്ന പ്രിയങ്കയോട് ഒരു ഹിന്ദി ഗാനം പാടാൻ പറയുമ്പോൾ, പ്രശസ്ത ഹിന്ദി ഗാനമായ ചോളി കെ പീച്ചേ ക്യാ ഹേ എന്ന ഗാനമാണ് പാടിയത്. അതു കേട്ട് അവതാരക ചിരിക്കുന്നുമുണ്ട്. ഏറ്റവും ഫാഷനബിൾ ആയി വസ്ത്രം ധരിച്ച് മെറ്റ് ഗാലയിൽ എത്തിയ സെലിബ്രിറ്റികളുടെ പട്ടികയിൽ ആദ്യ പത്തിൽ പ്രിയങ്ക ഇടം നേടിയിട്ടുണ്ട്. 45 ലക്ഷം രൂപയാണ് പ്രിയങ്ക ധരിച്ച ഗൗണിന് വില. അതു നിർമിക്കാൻ എടുത്തത് 1500 മണിക്കൂറും!.യങ്ക ധരിച്ച പിങ്ക് കമ്മലിന്റെ വിലയും ഞെട്ടിക്കുന്നതാണ്. 4.51 ലക്ഷം രൂപ!.

മെറ്റ് ഗാലയിൽ ഭർത്താവ് നിക് ജൊനാസിനൊപ്പമെത്തിയ പ്രിയങ്കയുടെ ലുക്കും വസ്ത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗൗണിന്റെ ലുക്കിന് അനുയോജ്യമായി പ്രിയങ്ക തിരഞ്ഞെടുത്ത ഹെയർസ്റ്റൈലായിരുന്നു സമൂഹമാധ്യമങ്ങളിലെ ട്രോളുകൾക്ക് കാരണം. ഫാഷൻ ലോകത്തെ വമ്പൻ ബ്രാൻഡായ ഡിയോർ ആണ് പ്രിയങ്കയ്ക്കായി വസ്ത്രമൊരുക്കിയത്.

MORE IN ENTERTAINMENT
SHOW MORE