ഒടുവിൽ ചാക്കോച്ചൻ മകന് പേരിട്ടു; അത് ആ പേരാണോ? ; ആകാംക്ഷ; കുറിപ്പ്

kunchako-baby
SHARE

ജനിച്ചനാൾ മുതൽ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബന്റെ മകൻ.  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും പ്രിയക്കും ഒരു കുഞ്ഞുണ്ടാകുന്നത്. ആരാധകരും ജൂനിയർ കുഞ്ചാക്കോടെ ഏറ്റെടുത്തു. 

മകന്റെ പേര് എന്താണെന്ന് അറിയാനായിരുന്നു ആരാധകർക്ക് ആകാംക്ഷ. ചോദ്യങ്ങൾക്കെല്ലാമുള്ള ആദ്യ ക്ലൂ ഇക്കഴിഞ്ഞ ദിവസം മഴവിൽ എന്റർടെയിൻമെന്റ് അവാർഡ് ഷോയിലാണ് ചാക്കോച്ചൻ വെളിപ്പെടുത്തിയത്. കുഞ്ഞിന് പേരിട്ടോ എന്ന ഗായകൻ യേശുദാസിന്റെ ചോദ്യത്തിന് തന്റെ പേര് തിരിച്ചിട്ടാൽ കുഞ്ഞിന്റെ പേരായി എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. അതോടെ കുഞ്ഞിന്റെ പേര് ബോബൻ കുഞ്ചാക്കോ എന്ന് ആരാധകർ ഉറപ്പിച്ചു. പക്ഷേ യഥാർത്ഥ പേര് അന്നും താരം തുറന്നു പറഞ്ഞില്ല.

ഇപ്പോഴിതാ സസ്പെൻസ് അവസാനിപ്പിച്ച് കുഞ്ഞിന്‍റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഇസഹാക്ക് കുഞ്ചാക്കോ ബോബൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം താരം പങ്കുവച്ചത്. ബോബൻ കുഞ്ചാക്കോ അഥവാ ഇസഹാക്ക് കുഞ്ചാക്കോ ബോബൻ എന്നാണ് കുഞ്ഞിന്റെ പേര്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും ഇസയുടെ സ്നേഹം തിരികെ നൽകുന്നുവെന്നും ചാക്കോച്ചൻ കുറിച്ചിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE