കീർത്തി സുരേഷ് ബിജെപിയിലേക്കോ? തുറന്ന് പറഞ്ഞ് മേനക സുരേഷ്

keerthy-menaka
SHARE

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുന്ന നടിയാണ് കീർത്തി സുരേഷ്. മലയാളത്തിൽ സിനിമകള്‍ കുറവാണെങ്കിലും മറ്റ് ഭാഷകളിൽ തിരക്കുള്ള നടിയുമാണ്. മലയാളത്തിന്റെ ൃ പ്രിയ നായിക മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകളായ കീർത്തി ബിജെപിയിൽ ചേർന്നുവെന്നും ചേരാൻ പോകുന്നുവെന്നുനൊക്കെയുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾ പ്രധാനമായും നടക്കുന്നത്. ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനക.

ബിജെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്ത്രിക്കൊപ്പം  താനും സുരേഷും ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി.  ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം. .കുടുംബപരമായി ബി.ജെ.പിയോട് താല്‍പര്യമുണ്ട്. എന്നാല്‍ കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും മേനക വ്യക്തമാക്കി. അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും മേനക പറഞ്ഞുവെന്നാണ് വാർത്തകൾ. തിരുവനന്തപുരത്ത് പ്രധാനമന്ത്രി വന്നപ്പോഴാണ് ഇരുവരും ബിജെപി പ്രചാരണ വേദിയിലെത്തിയത്.

നരേന്ദ്രമോദിയേയും ബിജെപിയേയും പിന്തുണച്ചുള്ള സിനിമാ കൂട്ടായ്മയില്‍ മേനകയും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ത്ഥ ഹീറോയാണെന്നാണ് പരിപാടിയില്‍ മേനക അഭിപ്രായപ്പെട്ടത്.

MORE IN ENTERTAINMENT
SHOW MORE