'കുറച്ച് ആസിഡ് എടുക്കട്ടെ'; ഐശ്വര്യയോട് ആസിഫ്; പല്ലവിയല്ല പൗർണമിയെന്ന് ആരാധകർ

asif-aiswarya
SHARE

ഉയരെ എന്ന സിനിമയിലെ ആസിഫ് അലിയുടെ ഗോവിന്ദ് എന്ന വേഷം ഏറെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് ആസിഫിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.  വേറിട്ടൊരു പ്രശംസയും ആസിഫ് അതിന് നൽകിയിരിക്കുന്ന മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഉയരെയുടെ പോസ്റ്റർ ആസിഫ് പങ്കുവച്ചപ്പോൾ അതിന് താഴെ നടി ഐശ്വര്യ ലക്ഷ്മി ഗോവിന്ദ് നിങ്ങൾ അടിപൊളിയായിട്ടുണ്ടെന്ന് കമന്റ് ചെയ്തു. ഇതിന് മറുപടിയായാണ് പൗര്‍ണ്ണമി കുറച്ച് ആസിഡ് എടുക്കട്ടേയെന്ന് ആസിഫ് ചോദിച്ചത്. ഇന്‍സ്റ്റഗ്രാമിലെ ഇരുവരുടേയും സംഭാഷണത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

insta-post

'വേണ്ട, കുട്ടിക്ക് കൗതുകം ലേശം കൂടുതലാ', 'പല്ലവിയെ പോലെ ചോദിക്കാനും പറയാനും ആരുമില്ലാത്തവൾ ആണെന്ന് കരുതേണ്ട പൗർണ്ണമി !', 'മൂർഖൻ പാമ്പിനെ ആണല്ലോ ഈശ്വരാ ചവിട്ടിയത്', 'ഇക്ക ഇപ്പോ പച്ചവെള്ളം കാണുന്ന ലാഘവത്തോടെ ആണലോ ആസിഡും കാണുന്നത്' എന്നിങ്ങനെ നീളുന്നു ആരാധകരുടെ പ്രതികരണങ്ങൾ. ആസിഫ് അലിയും ഐശ്വര്യയും ഒരുമിച്ചെത്തിയ  വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്  മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മികച്ച താരജോഡികളാണ് ഇവരെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

MORE IN ENTERTAINMENT
SHOW MORE