കോടികളുടെ കാറും കൂട്ടവും; ഷാരൂഖിനെയും ബച്ചനെയും പിന്തള്ളി പ്രഭാസ്

saaho-prabhas
SHARE

ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ ലോകമാനം ആരാധകരെ നേടിയ നടനാണ് പ്രഭാസ്. ബ്രഹ്മാണ്ഡ ചിത്രമായ സാഹോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് പ്രഭാസിന്റെതായ വസ്തുവകകളെക്കുറിച്ചുള്ള വാർത്ത ശ്രദ്ധിക്കപ്പെടുന്നത്.

അറുപത്തിയെട്ട് ലക്ഷം രൂപയുടെ എസ്.യു.വി ഉടമയായ പ്രഭാസിന് ഒന്നരക്കോടി വിലമതിക്കുന്ന ജിം മെഷീനുകളുമുണ്ട്. ബാഹുബലി നിർമ്മാതാക്കൾ സമ്മാനിച്ച ജിം ഉപകരണങ്ങളേക്കാൾ ആകർഷകമാകുന്നത് മറ്റൊരു കാര്യമാണ്. ചെറുതല്ലാത്ത കാറുകളുടെ ശേഖരമാണിപ്പോൾ ബാഹുബലിയെ വാർത്തകളിൽ നിറയ്ക്കുന്നത്. രണ്ട് കോടി വില മതിക്കുന്ന സെഡാൻ മോഡൽ കാറും എട്ട് കോടി ചെലവാക്കി വാങ്ങിയ മറ്റൊരു കാറും സ്വന്തമായുണ്ട് പ്രഭാസിന്. എന്നാൽ ഇത്ര കണ്ട് വരില്ല സാക്ഷാൽ ഷാരൂഖിന്റെയും  ബച്ചന്റെയും  കാർ സമ്പാദ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇത് മാത്രമല്ല അറുപത് കോടി വിലമതിക്കുന്ന ഫാം ഹൗസ് മുതലാളി കൂടിയാണ് പ്രഭാസ്. ഹൈദരാബാദിലാണ് ഫാം ഹൗസ് പ്രവർത്തിക്കുന്നത്. ഇരുന്നൂറ് കോടി ആരാധകമനസ്സുകളിലിടം നേടിയ പ്രഭാസിന്റെ സാഹോയ്ക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ശ്രദ്ധ കപൂർ നായികയാവുന്ന ചിത്രം ആഗസ്റ്റ് പതിനഞ്ചിന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE