ട്രോളിക്കോളൂ; പക്ഷേ ആ വരവ് ഹിറ്റാണ്; ഗൗണിന് വില 45 ലക്ഷം; കമ്മലിന്...!

priyanka-attaire
SHARE

മെറ്റ് ഗാലയിലെ പിങ്ക് കാർപ്പറ്റിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ശ്രദ്ധാകേന്ദ്രമായത് സിൽവർ തൂവൽ ഗൗൺ ധരിച്ചായിരുന്നു. ഏറ്റവും ഫാഷനബിൾ ആയി വസ്ത്രം ധരിച്ച് മെറ്റ് ഗാലയിൽ എത്തിയ സെലിബ്രിറ്റികളുടെ പട്ടികയിൽ ആദ്യ പത്തിൽ പ്രിയങ്ക ഇടം നേടുകയും ചെയ്തു. ഫാഷൻ പ്രേമികളുടെ പ്രശംസ നേടിയെടുത്ത നിലത്തറ്റം മുട്ടുന്ന സിൽവർ–തൂവൽ ഗൗണിന്റെ വിലയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. 45 ലക്ഷം രൂപയാണ് പ്രിയങ്ക ധരിച്ച ഗൗണിന് വില. അതു നിർമിക്കാൻ എടുത്തത് 1500 മണിക്കൂറും! 

ലക്ഷങ്ങളുടെ കണക്ക് വസ്ത്രത്തിന്റെ വിലയിൽ തീരുന്നില്ല. പ്രിയങ്ക ധരിച്ച പിങ്ക് കമ്മലിന്റെ വിലയും ഞെട്ടിക്കുന്നതാണ്. 4.51 ലക്ഷം രൂപ! 

മെറ്റ് ഗാലയിലെ പ്രിയങ്കയുടെ ലുക്കും വസ്ത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗൗണിന്റെ ലുക്കിന് അനുയോജ്യമായി പ്രിയങ്ക തിരഞ്ഞെടുത്ത ഹെയർസ്റ്റൈലായിരുന്നു സമൂഹമാധ്യമങ്ങളിലെ ട്രോളുകൾക്ക് കാരണം. എന്നാൽ, ഗൗണിന്റെ വില പുറത്തുവന്നതോടെ ചർച്ചകൾ ആ വഴിക്കായി. 

നെറ്റിലാണ് ഗൗണിലെ തൂവലുകൾ ചെയ്തിട്ടുള്ളത്. ചുവപ്പ്, പിങ്ക്, മഞ്ഞ എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള നെറ്റു കൊണ്ട് പ്രത്യേകം തൂവലുകൾ തയ്ച്ചെടുത്താണ് ഗൗണിൽ പിടിപ്പിച്ചിരിക്കുന്നത്. ഓരോ നെറ്റു തൂവലുകളും കൈ കൊണ്ടു തുന്നിയെടുക്കുകയായിരുന്നു.

ഓരോ വർഷവും പ്രത്യേക ആശയത്തെ അധികരിച്ചാണ് മെറ്റ് ഗാലയിലെത്തുന്ന സെലിബ്രിറ്റികൾ വേഷം ധരിക്കാറുള്ളത്. 'ക്യാംപ്: നോട്സ് ഓൺ ഫാഷൻ' എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. എൺപതുകളിലെ അമേരിക്കൻ ടെലിവിഷൻ സീരിസിൽ നിന്നു ഊർജ്ജമുൾക്കൊണ്ടാണ് ഈ പ്രമേയം സ്വീകരിച്ചത്. അതിനു അനുയോജ്യമായ വേഷമാണ് പ്രിയങ്കയുടെതെന്നാണ് ഫാഷൻ വിദഗ്ദരുടെ അഭിപ്രായം. ഫാഷൻ ലോകത്തെ വമ്പൻ ബ്രാൻഡായ ഡിയോർ ആണ് പ്രിയങ്കയ്ക്കായി വസ്ത്രമൊരുക്കിയത്.

MORE IN ENTERTAINMENT
SHOW MORE