കഥാപാത്രമായത് തെരുവിലെ ചെരുപ്പുകുത്തി; ആ മനുഷ്യൻ എനിക്ക് തന്നത്: ദുൽഖർ

dulquer-salmaan-1-05
SHARE

വിദേശത്തെ പഠനത്തിന് ശേഷം സിനിമയില്‍ അഭിനയിക്കുംമുൻപ് മുംബൈയില്‍ അഭിയനം പഠിക്കാൻ പോയിരുന്നു നടൻ ദുൽഖർ സൽമാൻ. മുംബൈയിലെ തെരുവുകളിൽ നാടകം കളിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിന് മുന്നിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിൽ ദുല്‍ഖർ പറയുന്നു. 

''അഭിനയം പഠിപ്പിക്കുന്ന സ്റ്റുഡിയോസായ മുംബൈയിലെ ബാരി ജോണിലായിരുന്നു നാല് മാസത്തോളം. സിനിമയെ പ്രണയിക്കുന്ന ഒരുകൂട്ടം ആളുകളുടെ ഒത്തുചേരലായിരുന്നു അത്. ആൾക്കൂട്ടത്തിന് മുന്നിൽ ആദ്യമായി അഭിനയിച്ചത് അവിടെ വെച്ചായിരുന്നു. അതിന്റെ ഭാഗമായി മുംബൈയിലെ തെരുവുകളിൽ നാടകം കളിച്ചിട്ടുണ്ട്. 

''എല്ലാ ആഴ്ചയും ഓരോ പ്രൊജക്ട് ചെയ്യണമായിരുന്നു. കഥാപാത്രങ്ങൾക്കായുള്ള മുന്നൊരുക്കത്തിനാണ് ഏറ്റവുമധികം സമയം ചിലവിട്ടത്. കഥാപാത്രങ്ങളെ കണ്ടെത്താൻ തെരുവിൽ അലഞ്ഞു. പലരെയും കണ്ട് മണിക്കൂറുകളോളം സംസാരിച്ചും പെരുമാറ്റരീതികളും നോക്കിക്കണ്ടുമാണ് പഠനം മുന്നോട്ടുപോയത്. നമ്മുടെ ജീവിതരീതിയുമായി അടുത്ത് നില്‍ക്കാത്തവരുടെ രീതികൾ കണ്ട് മനസ്സിലാക്കുകയായിരുന്നു ഉദ്ദേശം. 

''ഒരിക്കൽ തെരുവിലെ ചെരുപ്പുകുത്തിയെയാണ് ഞാൻ കഥാപാത്രമായി തിരഞ്ഞെടുത്തത്. മൂന്ന് ദിവസം അദ്ദേഹത്തോടൊപ്പം ചിലവിട്ടു. എന്തിനാണ് ഞാൻ എത്തിയതെന്ന് അയാൾക്ക് ആദ്യം മനസ്സിലായിരുന്നില്ല. ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയപ്പോൾ ഞങ്ങള്‍ കൂട്ടുകാരായി. 

''എനിക്ക് ജോലിയുടെ രീതികൾ പഠിപ്പിച്ചുതന്നു. അയാളുടെ പെരുമാറ്റം ഞാൻ പകർത്തിയെടുത്തു. മൂന്നാം ദിവസം യാത്ര പറഞ്ഞ് മടങ്ങുമ്പോൾ അയാൾ ഉപയോഗിച്ചുകൊണ്ടിരുന്ന ജോലി കിറ്റ് ആ മനുഷ്യന്‍ എനിക്ക് തന്നു''- ദുൽഖർ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE