ഏഴ് വർഷമായി കാനഡയിൽ പോയിട്ടില്ല; പച്ചക്കള്ളമെന്ന് സോഷ്യൽ മീഡിയ; വിവാദം

akshay-kumar-canada-11
SHARE

തിരഞ്ഞെടുപ്പ് കാലം അടുത്തതോടെയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ കനേഡിയൻ പൗരത്വം വീണ്ടും ചർച്ചയായത്. ‌പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരം നടത്തിയ അഭിമുഖവും ഒപ്പം ചർച്ചയായി. പിന്നാലെ തിരഞ്ഞെടുപ്പില്‍ അക്ഷയ് വോട്ടുചെയ്യാത്തതും വിവാദമായി. 

അതിനിടെ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നും തന്റെ പൗരത്വത്തെ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നും വ്യക്തമാക്കി അക്ഷയ് രംഗത്തുവന്നിരുന്നു. ഏഴ് വർഷമായി താൻ കാനഡ സന്ദർശിച്ചിട്ടില്ലെന്ന് അക്ഷയ് വ്യക്തമാക്കി. 

എന്നാൽ താരത്തിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് സോഷ്യൽ മീഡിയ പങ്കുവെക്കുന്നത്. 2014ൽ ഗായകൻ മിഖ സിങ്ങും വ്യവസായിയും ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയും പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് സോഷ്യൽ മീഡിയ തെളിവ് നിരത്തിയത്. 

അക്ഷയ്, രാജ് കുന്ദ്ര, ശിൽപ്പ ഷെട്ടി എന്നിവർക്കൊപ്പം ടൊറന്റോയിൽ വിരുന്ന് ആഘോഷിച്ചിരുന്നുവെന്നാണ് മിഖാ സിങ്ങിന്റെ ട്വീറ്റ്. 

akshay-kumar-11-05
MORE IN ENTERTAINMENT
SHOW MORE