‘ഞാനും ഒരു ഗോവിന്ദ് ആയിരുന്നു’; ഗോവിന്ദിലെ നന്‍മകള്‍ കണ്ടെത്തി വേറിട്ട ‘ഉയരെ’ കുറിപ്പ്

uyare-govind
SHARE

ഉയരെ കണ്ടിറങ്ങിയവരെല്ലാം ആസിഫലിയുടെ ഗോവിന്ദിനെ മനസിൽ സൂക്ഷിക്കുന്നുണ്ട്. ഒരു മുറിപ്പാട് പോലെ. പാർവതിയെക്കുറിച്ചും പല്ലവിയെക്കുറിച്ചും വാതോരാതെ എല്ലാവരും സംസാരിക്കുമ്പോൾ ഗോവിന്ദിനെക്കുറിച്ച് വേറിട്ട് സംസാരിക്കുകയാണ് തേജസ് എന്ന യുവാവ്. ‘എന്നെ ഏറ്റവും അധികം ആകർഷിച്ചതും മനസ്സിൽ തട്ടിയതും മനസ്സുകൊണ്ട് ഇത് ഞാൻ ആണല്ലോ എന്ന് തോന്നിയതും ഗോവിന്ദ് എന്ന ആസിഫ് അലിയുടെ കഥാപാത്രം ആണ്.. ഒരുപക്ഷെ ഞാനും ഒരു ഗോവിന്ദ് ആയിരുന്നതിനാലാവാം. അതെ.. മുൻപ് ഞാനും ഒരു ഗോവിന്ദ് ആയിരുന്നു, ഞാൻ മാത്രം അല്ല.. നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ഉറങ്ങികിടക്കുന്ന ഗോവിന്ദന്മാർ ഉണ്ട്...’ യുവാവ് പറയുന്നു.

കുറിപ്പ് വായിക്കാം: 

സ്വപ്നങ്ങൾ നേടിയെടുത്ത് ജീവിക്കുക, അല്ലാത്തപക്ഷം മരിക്കുന്നതാവും ഉചിതം എന്ന് പണ്ട് ആരോ പറഞ്ഞത് ഓർക്കുന്നു.

ഉറച്ച നിശ്ചയദാർഡ്യത്തോട്കൂടി തന്റെ സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാൻ കഠിനപ്രയത്‌നം നടത്തിയിരുന്ന പല്ലവിയുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തവും അത് മൂലം തന്റെ ജീവനേക്കാൾ ഏറെ താൻ സ്വപ്നം കണ്ട പൈലറ്റ് ആകുക എന്ന ലക്ഷ്യം നേടിയെടുക്കാൻ കഴിയാതെ പോയ അവളുടെ അതിജീവനം ആണ് ഉയരെ.

എന്നാൽ എന്നെ ഏറ്റവും അധികം ആകർഷിച്ചതും മനസ്സിൽ തട്ടിയതും മനസ്സുകൊണ്ട് ഇത് ഞാൻ ആണല്ലോ എന്ന് തോന്നിയതും ഗോവിന്ദ് എന്ന ആസിഫ് അലിയുടെ കഥാപാത്രം ആണ്.. ഒരുപക്ഷെ ഞാനും ഒരു ഗോവിന്ദ് ആയിരുന്നതിനാലാവാം. അതെ.. മുൻപ് ഞാനും ഒരു ഗോവിന്ദ് ആയിരുന്നു, ഞാൻ മാത്രം അല്ല.. നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ഉറങ്ങികിടക്കുന്ന ഗോവിന്ദന്മാർ ഉണ്ട്.. 

അത് കാമുകിയുടെ ദുഃഖത്തിൽ സന്തോഷം കണ്ടെത്തുന്ന, എതിർത്താൽ മുഖത്ത് ആസിഡ് ഒഴിക്കുന്ന ഗോവിന്ദ് അല്ല..പല്ലവിയെ ഏറെ സ്നേഹിക്കുന്ന ഗോവിന്ദ്, പല്ലവിയുടെ ഷാൾ ഒന്ന് മാറി കിടന്നാൽ പിടിച്ചു നേരെ ഇടുന്ന ഗോവിന്ദ്, ഇറുകിയ വസ്ത്രം ധരിച്ചു ശരീരഭാഗം പുറത്ത് കണ്ടാൽ പല്ലവിയെ ദേഷ്യത്തോടെ ശകാരിക്കുന്ന ഗോവിന്ദ്, പല്ലവി തന്റേത് മാത്രമാണ് അവൾ തന്റേത് മാത്രം ആയിരിക്കണം എന്ന് പോസ്സസീവ് ആയി ചിന്തിക്കുന്ന ഗോവിന്ദ്, പല്ലവിയെ അവളുടെ ആൺ സുഹൃത്തുക്കളുടെ ഒപ്പം കണ്ടാൽ അവളോട്‌ തട്ടി കയറുന്ന ഗോവിന്ദ്,, ശേഷം എല്ലാത്തിനും പല്ലവിയോട് മാപ്പ്‌ ചോദിക്കുന്ന ഗോവിന്ദ്...

ഞാൻ കണ്ടത് ഗോവിന്ദിന്റെ നല്ല വശം ആണ്.. ഗോവിന്ദിന് ജീവിതത്തിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അത് തന്നെ സ്നേഹിച്ച താൻ ജീവന് തുല്യം സ്നേഹിച്ച പല്ലവിയെ സ്വന്തമാക്കുക, അവൾക്കൊപ്പം ജീവിക്കുക എന്നത് മാത്രം ആയിരുന്നു. ബഹറിനിൽ താൻ സ്വപ്നം കണ്ട ജോലി പോലും പല്ലവിക്ക് വേണ്ടിയായിരുന്നു, അവളേ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.

ചെറുപ്പം മുതൽ മാതാപിതാക്കളുടെ ശ്രെദ്ധയും സ്നേഹവും ലാളനയും പരിപാലനവും ഒന്നും വേണ്ടത്ര ലഭിക്കാതെ വളർന്ന ഗോവിന്ദിന് അതെല്ലാം ലഭിച്ചത് പല്ലവിയിൽ നിന്നും ആയിരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിൽ താൻ ആകെ ആഗ്രഹിച്ചത് ജീവിതകാലം മുഴുവൻ പല്ലവി തന്റെ ഒപ്പം ഉണ്ടാവുക എന്നത് മാത്രമാണ്.. അങ്ങനെ ഉള്ള തനിക്ക് പല്ലവിയെ നഷ്ടമാകും എന്ന ഘട്ടത്തിൽ മാതാപിതാക്കളുടെ അശ്രദ്ധ മൂലം മാനസിക പ്രശ്നം കൈമുതലായ ഗോവിന്ദ് എല്ലാം നഷ്ടമായി എന്ന ധാരണയിൽ പല്ലവിയെ ആക്രമിക്കുന്നു.

പല്ലവിയോട് ദേഷ്യപ്പെടുകയും ശേഷം ക്ഷമ ചോദിക്കുകയും ചെയ്യുന്ന ഗോവിന്ദിനെ സംവിധായകൻ അതിന് മുൻപും നമുക്ക് മുന്നിൽ കാട്ടി തരുന്നുണ്ട്. അതുപോലെ സംഭവിച്ച വലിയ ഒരു കൈയബദ്ധം ആയിരുന്നു പല്ലവിക്കെതിരെയുള്ള ഗോവിന്ദിന്റെ ആസിഡ് അറ്റാക്ക്, പതിവ് പോലെ തന്നെ മാനസിക പ്രെശ്നം ഉള്ള ഗോവിന്ദ് കോടതിയിൽ വെച്ച് ക്ഷമാപണം എന്ന വണ്ണം വീണ്ടും പല്ലവിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു.. തനിക്ക് തന്റെ പഴയ പല്ലവിയെ തിരികെ ലഭിക്കില്ല എന്ന് ഉറപ്പായ ഗോവിന്ദ് വീണ്ടും കടുത്ത മാനസിക സങ്കർഷത്തിൽ പെടുന്നു, "കേസ് പിൻവലിക്കണം, ഭാവി നശിപ്പിക്കരുത്" എന്ന് ഗോവിന്ദ് പറയുന്നത് അതേ മാനസിക സങ്കർഷത്തിൽ നിന്നുകൊണ്ടാണ്, ഒരുപക്ഷെ ഗോവിന്ദ് പറയാൻ ഉദ്ദേശിച്ചത് അതായിരിക്കണം എന്നില്ല. ആ അവസ്ഥയിൽ നിന്നുകൊണ്ട് ആർക്കും ബോധപൂർവം യുക്തിപരമായി സംസാരിക്കാൻ കഴിയില്ല...

പല വട്ടം താൻ വീണ്ടും പല്ലവിയെ കാണാൻ ശ്രെമിക്കുന്നത് അവളേ മറന്നു തനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് ഉറപ്പ് ഉള്ളത്കൊണ്ട് മാത്രമാണ്.. പല്ലവിയുടെ അച്ഛൻ തന്നെ തിരിച്ച് അടിച്ചിട്ടും ഗോവിന്ദ് ഒന്നും പ്രതികരിക്കാതെ നിന്നത് അതേ കുറ്റബോധം മൂലമാണ്..

അവസാനം വരെ കഠിനമായി പരിശ്രമിച്ചിട്ടും പല്ലവിയെ സ്വന്തമാക്കുക എന്ന തന്റെ ജീവിതലക്ഷ്യം നേടിയെടുക്കാൻ കഴിയാതെ ഗോവിന്ദ് സ്വയം മരണത്തിലേക്ക് കയറി ചെല്ലുന്നു..

ഗോവിന്ദിനും ചെറിയ വലിയ ഒരു സ്വപ്നം ഉണ്ടായിരുന്നു,, എന്നാൽ എല്ലാവരും കണ്ടത് പല്ലവിയുടെ സ്വപ്നം മാത്രമാണ്...

MORE IN ENTERTAINMENT
SHOW MORE