‘സ്വാഗതം ഞങ്ങളുടെ ആൺകുട്ടിക്ക്’; സൗബിൻ ബാപ്പയായി

soubin-baby
SHARE

സൗബിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തി. താനൊരു ആൺകുട്ടിയുടെ ബാപ്പയായെന്ന വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.  ഭാര്യ ജാമിയയുടെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സൗബിൻ ഈ വിവരം പങ്കുവച്ചത്. 2017ലായിരുന്നു സൗബിന്റെയും ജാമിയയുടെയും വിവാഹം.

അഭിനയത്തിലും സംവിധാനത്തിലും മലയാളിയുടെ ഇഷ്ടം നേടി മുന്നേറുകയാണ് താരം. കുമ്പളങ്ങി നൈറ്റ്സിലെ സജി എന്ന കഥാപാത്രം വലിയ ചർച്ചയായിരുന്നു. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനു സൗബിനെ തേടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തിയിരുന്നു. ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിലും ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതനിലും നായകൻ സൗബിനാണ്. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനും പദ്ധതിയുണ്ട്. 

MORE IN ENTERTAINMENT
SHOW MORE