റോഷനുമായി പ്രണയത്തിലാണോ; അവതാരകന്റെ ചോദ്യം; മനസ്സുതുറന്ന് പ്രിയ വാര്യർ

priya-roshan-10-04
SHARE

ഒരു അഡാർ ലൗ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തുടങ്ങിയതാണ് റോഷനും പ്രിയ വാര്യരും തമ്മിലുള്ള സൗഹൃദം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കമന്റുകളായും മറ്റും ആരാധകർ ചോദിക്കുന്ന ചോദ്യം ഒരു ചാനൽ അഭിമുഖത്തിനിടെ അവതാരകൻ നേരിട്ട് പ്രിയയോട് ചോദിച്ചു, ''റോഷനുമായി പ്രണയത്തിലാണോ'?

പ്രിയയുടെ മറുപടി ഇങ്ങനെ: ''ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ അതും സമപ്രായക്കാരുമായി സൗഹൃദം പങ്കിടുമ്പോൾ അത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാകും. അത് തികച്ചും സ്വാഭാവികമാണ്. ഗോസിപ്പുകൾ സിനിമയുടെ ഭാഗമാണ്. അതിന് കുറച്ചുകാലം മാത്രമെ ആയുസ്സുണ്ടാകൂ. എന്റെ ജോലി പൂർണ സംതൃപ്തിയോടും ആത്മാർഥതയോടും കൂടി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്.

''റോഷനും ഞാനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ്, പ്രണയമില്ല''- പ്രിയ പറഞ്ഞു. അടുത്തിടെ റോഷന്റെ പിറന്നാൾ ദിനത്തിൽ പ്രിയ പങ്കുവെച്ച കുറിച്ച് ആരാധകർ ഏറ്റെടുത്തിരുന്നു. നീ എനിക്കുവേണ്ടി ചെയ്തുതന്ന എല്ലാത്തിനു നന്ദി പറയുന്നുവെന്നും പ്രതിസന്ധിഘട്ടങ്ങളിൽ നീ മാത്രമാണ് എനിക്കൊപ്പം നിന്നതെന്നും പ്രിയ അന്ന് കുറിച്ചു. 

കുറിപ്പിനും ചിത്രങ്ങൾക്കും ഏറ്റവുമധികം കമന്റ് റോഷനുമായി പ്രണയത്തിലാണോ എന്ന കമന്റുകളായിരുന്നു.

MORE IN ENTERTAINMENT
SHOW MORE