ജാവയിൽ വിനായകൻ; മനസ് നിറയും കാഴ്ച, കേൾവി; തലതൊട്ടപ്പൻ പാട്ട്; വിഡിയോ

vinayakan-song-viral
SHARE

‘പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്..’ നിമിഷങ്ങൾക്ക് മലയാളിയുടെ നാവിൻ തുമ്പിലേക്ക് കുടിയേറിയിരിക്കുകയാണ് തൊട്ടപ്പനിലെ ഇൗ ഗാനം. വിനായകൻ നായകാനാകുന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

സിത്താര കൃഷ്ണകുമാറും പ്രദീപ് കുമാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തതയാർന്നതാണു ഗാനത്തിന്റെ വരികൾ. ‘പ്രാന്തൻ കണ്ടലിൻ കീഴേ വച്ചല്ലോ’ എന്നുതുടങ്ങുന്ന വരികൾ എഴുതിയിരിക്കുന്നത് അൻവർ അലിയാണ്.  ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം. 

കിസ്മത്ത് എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനായ ഷാനവാസ് കെ. ബാവക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. ചെറിയ പെരുന്നാളിനു ചിത്രം തീയറ്ററിലെത്തും. 

MORE IN ENTERTAINMENT
SHOW MORE