പുതിയ ഉദ്യമവുമായി ദുല്‍ഖര്‍; ഇക്കുറിയും ‘കയ്യടി’ നേടി വാപ്പിച്ചിയുടെ അസാന്നിധ്യം

dq-production
SHARE

സമകാലികരായ മറ്റ് യുവതാരങ്ങളുടെ വഴിയേ ദുൽഖർ സല്‍മാനും നിർമാണ രംഗത്തേക്ക് കടക്കുകയാണ്. താൻ നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ ദുൽഖർ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. 

"ഞാൻ നിർമിക്കുന്ന ആദ്യ സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങാണ് ഇന്ന്. സിനിമയുടെയും പ്രൊഡക്ഷൻ ഹൗസിന്റെയും പേര് ഇപ്പോള്‍ പറയുന്നില്ല. രണ്ടും ഞാൻ സമയമാകുമ്പോൾ പ്രഖ്യാപിക്കും. എല്ലാത്തരത്തിലുമുള്ള ആളുകളെ സന്തോഷിപ്പിക്കുന്ന നല്ല നിലവാരമുള്ള സിനിമകൾ നിർമിക്കുന്ന കമ്പനിയായി ഇത് മാറുവാൻ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം." ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ദുൽഖറിനൊപ്പം ഭാര്യ അമാൽ, നടന്മാരായ സണ്ണി വെയ്ൻ, വിജയരാഘവൻ, ഗ്രിഗറി, ശേഖർ മേനോൻ, നടി ശ്രീലക്ഷ്മി തുടങ്ങിയവരെയും ചിത്രങ്ങളിൽ കാണാം. പ്രിയപ്പെട്ടവരുടെ നിറസാന്നിധ്യമുള്ള ചടങ്ങില്‍ അപ്പോഴും മമ്മൂട്ടിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ദുല്‍ഖറിന്റെ സിനിമയിലേക്കുള്ള വരവും മമ്മൂട്ടിയുടെ തണലിലല്ലായിരുന്നു. ഈ വേറിട്ട വരവിനെ അന്ന് സിനിമാലോകം നല്ല വാക്കുകളാല്‍ വരവേറ്റു. ദുല്‍ഖറിന്റെ സിനിമ പ്രമോട്ട് ചെയ്യാനും വാപ്പിച്ചി നില്‍ക്കാറില്ല. ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ ദുല്‍ഖര്‍ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ ഇക്കാര്യങ്ങള്‍ പറഞ്ഞ് ഇരുവരെയും വാഴ്ത്തുന്നവരും കുറവല്ല. കൊച്ചിയില്‍ മാമാങ്കം എന്ന സിനിമയുടെ അവസാനഘട്ട ഷെഡ്യൂളില്‍ പങ്കെടുക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. 

ദുൽഖർ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും കാണാം.

MORE IN ENTERTAINMENT
SHOW MORE