‘നിരീക്ഷിക്കാന്‍ രൺബീറിന് ഇൻസ്റ്റഗ്രാമിൽ രഹസ്യ അക്കൗണ്ട്’; വെളിപ്പെടുത്തി കത്രീന

katrina-ranbir
SHARE

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങുകയാണ് കത്രീന കൈഫ്. അത് മാത്രമല്ല, നിലവിൽ 'സിംഗിളായി' തുടരുന്ന നടി കൂടിയാണ് കത്രീന. എന്നാൽ കത്രീനയുടെ പ്രണയവും പ്രണയപരാജയവും ഒക്കെ വാർത്തയുമായിരുന്നു.

പക്ഷേ ഇതിനെക്കുറിച്ചൊന്നും കത്രീന പരസ്യമായി പ്രതികരിച്ചിട്ടില്ല. ആരെയും കരിവാരി തേക്കാനും കത്രീന ശ്രമിച്ചിട്ടില്ല. ഇപ്പോഴിതാ അർബാസ് ഖാൻ  അവതാരകനായുള്ള ചാറ്റ് ഷോ 'പിൻചിൽ' അതിഥിയായെത്തിയിരിക്കുകയാണ് കത്രീന. താരം അതിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. 

ആളുകളെ ഒളിഞ്ഞ് നിരീക്ഷിക്കാനായി വ്യാ‍ജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു നടി. ‘ഏയ്, എനിക്ക് അത്തരത്തിൽ അക്കൗണ്ട് ഒന്നുമില്ല. പക്ഷേ  അത് ഉള്ള ഒരാളെ എനിക്ക് അറിയാം. രൺബീർ കപൂർ വ്യാജ അക്കൗണ്ടിലൂടെ ആളുകളെ നിരീക്ഷിക്കാറുണ്ട്. ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ എന്നെ പഠിപ്പിച്ചതും രൺബീറാണ്...’ കത്രീന പറഞ്ഞു.

കത്രീന ആദ്യം സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്നു എന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. പിന്നീട് രൺബീര്‍ കപൂറുമായി പ്രണയത്തിലാണെന്നും ഇരുവരും ലിവ് ഇൻ റിലേഷൻ ഷിപ്പിലാണെന്നുമൊക്കെ വാർത്ത വന്നിരുന്നു. പക്ഷേ 2016–ൽ ഇരുവരും പിരിഞ്ഞു എന്നും വാര്‍ത്തയെത്തി. ഇപ്പോൾ രൺബീർ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണന്നും വിവാഹിതരാകാൻ പോകുകയാണെന്നും റിപ്പോർട്ട് ഉണ്ട്.

MORE IN ENTERTAINMENT
SHOW MORE