വേറിട്ട സ്വരവും ഈണവുമാകാന്‍ ഇനി ധ്രുവ; കേട്ട പാട്ടുകള്‍ക്കും ഇനി മധുരംകൂടും

dhruva-one
SHARE

മലയാളത്തിന്റെ പാട്ടുലോകത്ത് ഇതാ പുതിയൊരു പേര് കൂടി. റാപ്പും റോക്കും നിറഞ്ഞ മ്യൂസിക് ബാൻഡുകൾക്കിടയിൽ വേറിട്ട സ്വരവും ഈണവുമാകാന്‍ ഇനി പുതിയ മ്യൂസിക് ബാൻഡ് - ധ്രുവ. ഹൃദയസ്പർശിയായ സംഗീതമാണ് ധ്രുവയുടെ മുഖമുദ്ര. മലയാളികൾ ഹൃദയത്തോടു ചേർത്ത മധുരഗാനങ്ങളെ അവയുടെ തനിമയും മാധുര്യവും നഷ്ടപ്പെടാതെ, ആസ്വാദകർക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ധ്രുവയുടെ ലക്ഷ്യം. അതും പുതിയ കാലത്തെ സാങ്കേതികവിദ്യയുടെ സാധ്യതകൾ  ഉപയോഗപ്പെടുത്തി. 

ദുബായ് ന്യൂ വേൾഡ് പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ ധ്രുവയുടെ ആദ്യ അവതരണമായ കൈനീട്ടം അരങ്ങിലെത്തി. മലബാർ ഗോൾഡ്  മാനേജിങ്ങ് ഡയറക്ടർ (ഇന്റർനാഷൽ ഓപറേഷൻസ് ) ഷംലാൽ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. സംഗീത സംവിധായകൻ രഞ്ജിൻ രാജ് മുഖ്യാതിഥിയായിരുന്നു. പത്തോളം മികച്ച ഗായകരാണ് മധുര ഗാനങ്ങളുമായി ധ്രുവയെ വേറിട്ട സംഗീതാനുഭവമാക്കിയത്.  ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക് റിയാലിറ്റി ഷോ വിജയിയും  ഗായകനുമായ പ്രദീപ് സോമസുന്ദരം ഉൾപ്പെടുന്ന സംഘത്തെ നയിക്കുന്നത്  പിന്നണി ഗായകനായ വിജേഷ് ഗോപാലാണ്. ഗായകൻ ജി. വേണുഗോപാലിന്റെ  മകൻ അരവിന്ദ് വേണുഗോപാൽ, ബിജോയ് എം. നായർ, മഹേഷ് നായർ, രാജ് കുമാർ രാധാകൃഷ്ണൻ, ഗായികമാരായ രോഷ്നി സുരേഷ്, സംഗീത നായർ, ഗൗരി സുനിൽ എന്നിവരാണ്  പ്രധാന ഗായകർ.  

dhruva-two

കേൾക്കാൻ കൊതിക്കുന്ന മലയാളത്തിലെയും ഹിന്ദിയിലെയും അനശ്വര ഗാനങ്ങൾ ധ്രുവ അവതരിപ്പിച്ചു. കൂടാതെ  ധ്രുവയുടെ സ്വന്തം ഗാനങ്ങളും. മലയാളത്തിന്റെ സംഗീത ഗുരുക്കന്മാരായ ജി. ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ് എന്നിവർക്ക് അവരുടെ അനശ്വര ഗാനങ്ങൾ കൊണ്ട് പ്രണാമം നൽകി. മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ച് കടന്നു പോയ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകരായ ജോൺസൺ, രവീന്ദ്രൻ എന്നിവർക്കും അകാലത്തിൽ അന്തരിച്ച ബാലഭാസ്കറിനും അവരുടെ പ്രിയപ്പെട്ട പാട്ടുകളിലൂടെ സ്മരണാഞ്ജലി ഒരുക്കി. സംഗീതസംവിധായകൻ ജോൺസന്റെ പത്നി റാണിയെ വേദിയിൽ ആദരിച്ചു. കുവൈത്തിലെ 

പ്രവാസിമലയാളിയായ ജിതു മോഹൻദാസാണ് ധ്രുവയുടെ സംരംഭകൻ. 

MORE IN ENTERTAINMENT
SHOW MORE