‘ഒപ്പം അഭിനയിച്ചത് സൂപ്പർതാരമെന്ന് അറിഞ്ഞില്ല; അമ്പരപ്പിക്കുന്ന ലാളിത്യം..’; വിജയിയെപ്പറ്റി കത്രീന

katrina-vijay
SHARE

‘ഒപ്പം അഭിനയിച്ചത് തമിഴിലെ സൂപ്പർതാരമാണെന്ന് അറിയില്ലായിരുന്നു. താൻ ഫോണിൽ നോക്കി മുഖമുയർത്താതെ ഇരുന്നിട്ടും അദ്ദേഹം യാത്ര പറയാൻ കാത്തുനിന്നു', തമിഴിന്റെ ഇളയദളപതി വിജയ്‌യെക്കുറിച്ചുള്ള വാക്കുകള്‍ കത്രീന കൈഫിന്‍റേതാണ്. 

ഒരു ചാറ്റ് ഷോയിലാണ്, വിജയുമൊത്തുള്ള തന്റെ ആദ്യ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളെക്കുറിച്ചാണ് കത്രീന വാചാലയായത്. വിജയ് തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് വളരെ വൈകിയാണ് താന്‍ അറിഞ്ഞതെന്നും വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും കത്രീന പറയുന്നു.

‘ഊട്ടിയിലായിരുന്നു ഷൂട്ട്. ഒരു ദിവസം ഷൂട്ടിനിടയില്‍ ഞാന്‍ തറയിലിരുന്ന് ഫോണില്‍ നോക്കുകയായിരുന്നു. അപ്പോഴാണ് എന്റെ മുന്നില്‍ രണ്ടു കാല്‍പാദങ്ങള്‍ കണ്ടത്. തല ഉയര്‍ത്തി നോക്കാന്‍ മിനക്കെടാതെ ഞാന്‍ വീണ്ടും ഫോണില്‍ തന്നെ നോക്കിയിരുന്നു. കുറച്ചു സമയം കഴിഞ്ഞും ആ പാദങ്ങള്‍ അവിടെത്തന്നെ കണ്ടതോടെ ഞാന്‍ മുഖമുയര്‍ത്തി നോക്കി. കൂടെ പരസ്യത്തില്‍ അഭിനയിച്ച മനുഷ്യനായിരുന്നു അത്. അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ ആണെന്നു പിന്നീടറിഞ്ഞു. പേര് വിജയ്. എന്നെ ബുദ്ധിമുട്ടിക്കാതെ യാത്ര പറയാനാണ് ഈ നേരമത്രയും അദ്ദേഹം കാത്തു നിന്നത്’’.– കത്രീനയുടെ വാക്കുകളിൽ ബഹുമാനവും ആരാധനയും നിറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE