മോഹന്‍ലാല്‍ എന്ന ചിത്രകാരന്‍; ആ ചിത്രങ്ങള്‍ പങ്കുവച്ച് അജു വര്‍ഗീസ്

Mohanlal-Drawing
SHARE

മോഹൻലാലിന്റെ ചിത്രകലാ നൈപുണ്യം വെളിപ്പെടുത്തി അജുവർഗീസ്. താരത്തിന്റെ ചിത്രകലാ നൈപുണ്യം ചർച്ചയായത് അജു വർഗീസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ്. മോഹൻലാൽ വരച്ച മൂന്നു ചിത്രങ്ങൾ താരത്തിനു നന്ദി പറഞ്ഞുകൊണ്ട് അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെയും കാണാം. അമൂല്യമായ സമ്മാനം, സ്നേഹത്തിന്റെ കയ്യൊപ്പ് എന്ന ഹാഷ്ടാഗുകളോടെയാണ് അജു ചിത്രങ്ങൾ പങ്കുവച്ചത്. താരത്തിനോടുള്ള സ്നേഹവും ആദരവും രേഖപ്പെടുത്തിക്കൊണ്ട് അജു കുറിച്ചു, –'നന്ദി ലാൽ സർ'!

ലെറ്റർ പാഡിൽ പേന കൊണ്ടു വരച്ചതാണ് ചിത്രങ്ങൾ. 'അജുവിന്, സ്നേഹത്തോടെ' എന്നെഴുതിയിരിക്കുന്നതും കാണാം. താരത്തിന്റെ കയ്യൊപ്പോടുകൂടിയ ചിത്രങ്ങൾ കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിയത് ആരാധകരായിരുന്നു. 'ലാലേട്ടൻ ഇത്ര നന്നായി വരയ്ക്കുമെന്ന് ആരും പറഞ്ഞില്ലാ,' എന്നാണ് ആരാധകരുടെ കമന്റ്. അതിനിടെ മോഹൻലാൽ അജുവിന് സമ്മാനിച്ച ഡൂഡിലിന്റെ അർത്ഥം തേടിപ്പോയവരും കുറവല്ല. ലൂസിഫർ എന്ന സിനിമയിൽ പരാമർശിക്കുന്ന ഇല്ലുമിനാറ്റിയുമായി ഡൂഡിലിന് ബന്ധമുണ്ടെന്നൊക്കെയാണ് ആരാധകരുടെ രസകരമായ നിരീക്ഷണങ്ങൾ. 

MORE IN ENTERTAINMENT
SHOW MORE