ലൂസിഫർ കണ്ടു, മമ്മൂട്ടിയോടു വിരോധമില്ല, മധുരരാജയും കാണും: കണ്ണന്താനം

kannanthanam-film
SHARE

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർഥികൾ പലവിധ തിരക്കിലാണ്. ചിലർ ഉയർന്ന പോളിങ് ശതമാനം വിലയിരുത്തുന്നു, ജയസാധ്യതകൾ കണക്കു കൂട്ടുന്നു. എറണാകുളം എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനമാകട്ടെ അൽപം ‘റിലാക്സേഷൻ ’ മൂഡിലാണ്.

കുടുംബസമേതം മോഹൻലാൽ ചിത്രമായ ലൂസിഫർ കണ്ടാണ് കണ്ണന്താനം ടെൻഷൻ കുറച്ചത്. ജീവിതത്തിൽ ഇതൊക്കിയാണ് സന്തോഷം. താൻ മോഹൻലാലിന്റെ ആരാധകനാണ്. മമ്മൂട്ടിയോടെ വ്യക്തിപരമായ വിരോധമൊന്നുമില്ല. മധുരരാജയും കാണുമെന്നും കണ്ണന്താനം പറഞ്ഞു.

എറണാകുളത്തെ രണ്ടു സ്ഥാനാർഥികളും നല്ലതാണെന്ന് അവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകൾക്കെതിരെ കണ്ണന്താനം പ്രതികരിച്ചത് വാർത്തയായിരുന്നു.
മമ്മൂട്ടി വോട്ട് ചെയ്തിറങ്ങിയപ്പോള്‍ എറണാകുളത്ത് ഇടത്–വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്നും തനിക്കൊരു വോട്ടല്ലേ ഉള്ളൂവെന്നും മമ്മൂട്ടി പറഞ്ഞതാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്.

MORE IN ENTERTAINMENT
SHOW MORE