62 വയസ്സുള്ള സണ്ണി ഡിയോളിനെ 59കാരിയായ നിർമല വിളിച്ചു: 'യുവനടന്‍'; ട്രോൾ, വിഡിയോ

sunny-deol-nirmala-24
SHARE

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടൻ സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നത്. 62 വയസ്സുള്ള താരത്തെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ അഭിസംബോധന ചെയ്തത് യുവ നടൻ എന്നാണ്. ഇതിന് പിന്നാലെ ട്വിറ്ററിൽ ട്രോൾ മഴയാണ്. 

സണ്ണി ഡിയോളിനെ സ്വാഗതം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. പ്രശസ്ത താരവും അഭിനയത്തോട് ഏറെ അർപ്പണബോധവുമുള്ള ബോളിവുഡ് യുവനടൻ സണ്ണി ഡിയോൾ പാർട്ടിയിൽ ചേരുന്നതിൽ താൻ വളരെ സന്തോഷവതിയാണ് എന്നായിരുന്നു നിർമല സീതാരാമന്റെ പരാമർശം. 59 വയസ്സുള്ള നിർമല സീതാരാമൻ മൂന്ന് വയസ്സ് പ്രായമധികമുള്ള സണ്ണിയെ യുവനടൻ എന്ന് വിളിച്ചതാണ് ട്രോളായത്.

1971-ലെ ഇന്ത്യ- പാക് യുദ്ധം അടിസ്ഥാനമാക്കി ഒരുക്കിയ 'ബോര്‍ഡര്‍' എന്ന ചിത്രത്തിലെ സണ്ണി ഡിയോളിന്റെ അഭിനയത്തെക്കുറിച്ചും നിർമലാ സീതാരാമൻ പറഞ്ഞു. ചിത്രത്തിൽ സണ്ണി ഡിയോളാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ദേശീയത, രാജ്യസ്നേഹം എന്നിവ എങ്ങനെയാണ് ആളുകളെ സ്വാധീനിക്കുന്നുവെന്നത് ബോർഡർ എന്ന ചിത്രത്തിലൂടെ സണ്ണി ഡിയോൾ കാണിച്ച് തന്നുവെന്ന് മന്ത്രി പറഞ്ഞു. 

രാജ്യത്ത് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നത്. പഞ്ചാബിലെ ഗുരുദാസ്​പുരിൽ നിന്നും സണ്ണി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അച്ഛൻ ധർമ്മേന്ദ്രയ്ക്കും അമ്മ ഹേമാ മാലിനിക്കും പിന്നാലെയാണ് സണ്ണി ഡിയോളിന്റെ രാഷ്ട്രീയ പ്രവേശം.

MORE IN ENTERTAINMENT
SHOW MORE