‘ഈ മോള് എന്നെയോർത്താണോ കരഞ്ഞത്..’; കണ്ണുനിറഞ്ഞ് ചിത്രയും മിൻഹയും: വിഡിയോ

k-s-chithra-cry
SHARE

‘കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ..’ പാടി തീരുന്നതിന് മുൻപ് അവൾ വിങ്ങിപ്പൊട്ടി നിർത്തിയത് എന്തിനായിരുന്നെന്ന ചോദ്യത്തിന് അവളുടെ കണ്ണുനീരും നിശബ്ദതയുമായിരുന്നു മറുപടി. ഒടുവിൽ കെ.എസ് ചിത്രയും ചോദിച്ചുപോയി. ‘ഇൗ മോള് എന്നെയോർത്താണോ കരഞ്ഞത്.. എന്റെ മുഖത്ത് നോക്കി നോക്കിയാണ് ഇൗ മോള് കരയുന്നത്...’ ചിത്രയുടെ വാക്കുകൾ കൂടിയായതോടെ വേദിയും വികാരനിർഭരമായി. നന്ദനത്തിലെ ഇൗ മനോഹരഗാനവും കെ.എസ്.ചിത്രയുടെ ജീവിതവുമായി ചേർത്ത് കെട്ടാൻ ഒട്ടേറെ മുഹൂർ‌ത്തങ്ങൾ ഉണ്ടായത് കൊണ്ടാവണം വേദിയും അറിയാതെ കണ്ണുനിറച്ചത്. ഒപ്പം ചിത്രയും. 

നന്ദനം എന്ന ചിത്രത്തിനായി രവീന്ദ്രന്‍ മാസ്റ്റര്‍ ഒരുക്കിയ ‘കാർമുകിൽ വർണന്റെ ചുണ്ടിൽ’ എന്ന ഗാനമാണ് മിൻഹ ഫാത്തിമ പാടിയത്. ആ പാട്ടിന്റെ ആത്മാവ് തൊട്ട് മിൻഹ ‘കൃഷ്ണാ..’ എന്ന അവസാന ഭാഗം പാടി തീർക്കും മുൻപ് പൊട്ടിക്കരയുകയായിരുന്നു. പാട്ട് നിർത്തി കരഞ്ഞ  മിൻഹയെ കെ.എസ്.ചിത്ര വേദിയിലേക്ക് നേരിട്ടെത്തി ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. മഴവിൽ മനോരമയുടെ ‘പാടാം നമുക്കു പാടാം’ എന്ന റിയാലിറ്റി ഷോയിലാണ് ഇൗ മുഹൂർത്തങ്ങൾ. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE