സണ്ണി ലിയോണിനരികെ വിജയിയുടെ തമാശ; ഒന്നടങ്കം ചിരിച്ച് സദസ്സ്; അന്തംവിട്ട് താരം: വിഡിയോ

sunny-leone-vijay-yesudas-23
SHARE

ബോളിവുഡ് താരം സണ്ണി ലിയോണിനെ വേദിയിൽ നിർത്തി തമാശ പറഞ്ഞ് വിജയ് യേശുദാസ്. വിജയ്‌യുടെ തമാശ കേട്ട് സദസ്സൊന്നടങ്കം ചിരിച്ചെങ്കിലും മലയാളം അറിയത്തതിനാൽ സണ്ണിക്ക് മാത്രം കാര്യം പിടികിട്ടിയില്ല, ചിരിച്ചുമില്ല. വനിതാ ചലച്ചിത്ര പുരസ്കാര വേദിയിലായിരുന്നു രസകരമായ സംഭവം. 

മികച്ച ഗായകനുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയതായിരുന്നു വിജയ് യേശുദാസ്. 'മഴയൊക്കെ പെയ്തെങ്കിലും എല്ലാവരും ക്ഷമയോടെ കാത്തിരിക്കുന്നതിന് ഒറ്റക്കാരണമേയുള്ളൂ..’'- സണ്ണിയെ വേദിയിൽ നിർത്തി വിജയ് പറഞ്ഞു. 

''ഈ പാട്ടിന് കേരള ചലച്ചിത്ര പുരസ്കാരം ലഭിക്കാനും വനിതാ പുരസ്കാരം ലഭിക്കാനും വനിതയുടെ അവാർഡ് ലഭിക്കാനുമൊക്കെ ജോജു ഒരു വലിയ കാരണമാണ്. കാരണം ഈ പാട്ടിലെ വികാരങ്ങൾ അതേപടി പാട്ടിൽ കൊണ്ടുവരാൻ കാരണമായത് ജോജുവാണ്. ജോജുവാണ് ഫുൾ ടൈം സ്റ്റുഡിയോയിൽ ഇരുന്ന് ആ ഇമോഷൻസ് എല്ലാം പുഷ്ചെയ്തു പുറത്തു കൊണ്ടു വന്നത്. അതിൽ ജോജുവിനോടു നന്ദി പറയുകയാണ്. മാത്രമല്ല ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർക്കും ഗാനരചയിതാവിനും നന്ദി അറിയിക്കുകയാണ്''- പുരസ്കാരം സ്വീകരിച്ച് വിജയ് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE