ചപ്പക്കിലെ ദീപികയുടെ ചുംബനരംഗം പുറത്ത്; കുട്ടികളെ ഇത് കാണിക്കരുതെന്ന് കണ്ടുനിന്നവർ; വിവാദം

deepika-padukone-chhapak-22
SHARE

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ചപ്പക്. ദീപിക പദുക്കോൺ ആണ് ലക്ഷ്മിയായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിക്രന്ത് മാസ്സിയാണ് ചിത്രത്തിൽ ദീപികക്കൊപ്പം അഭിനയിക്കുന്നത്. 

ഇരുവരും ഒന്നിച്ചുള്ള ചുംബനരംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചപ്പക്കിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള രംഗമാണ് പുറത്തായത്. ദീപികയുടെ ഫാൻ പേജുകളിലൊന്നാണ് വിഡിയോ ആദ്യമായി പുറത്തുവിട്ടത്. ടെറസിൽ ചിത്രീകരിക്കുന്ന രംഗം കാണാൻ സമീപത്തുള്ള ഫ്ലാറ്റിൽ കുട്ടികളുൾപ്പെടെ കൂടിനിൽക്കുന്നത് വിഡിയോയിൽ കാണാം. 

'ഇത് കുട്ടികളെ കാണിക്കരുത്'- ചുംബനരംഗം കണ്ടുനിന്നവരിൽ ഒരാൾ വിളിച്ചുപറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതാദ്യമായല്ല ചപ്പക്കിന്റെ ലൊക്കേഷൻ വിഡിയോകൾ പുറത്താകുന്നത്. സ്കുൾ യൂണിഫോമിലുള്ള ദീപികയുടെ വിഡിയോ നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിച്ചിരുന്നു. വിഡിയോകൾ ചോരുന്നത് തടയാൻ ഷൂട്ടിങ് സെറ്റിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചതായി സംവിധായിക മേഘ്ന ഗുൽസാർ അറിയിച്ചിരുന്നു. 

ആലിയ ഭട്ട് നായികയായെത്തിയ റാസിക്ക് ശേഷം മേഘ്ന സംവിധാനം െചയ്യുന്ന ചിത്രമാണ് ചപ്പക്ക്. 2020 ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്. 

MORE IN ENTERTAINMENT
SHOW MORE