ശാലിനിക്കൊപ്പം കുസൃതിച്ചിരിയോടെ ആദ്വിക്ക്; ‘കുട്ടിത്തല’യെ ഏറ്റെടുത്ത് ആരാധകർ; ചിത്രങ്ങൾ

ajith-son-pic-viral
SHARE

തമിഴകം സ്നേഹത്തോടെ തല എന്ന് ആർപ്പുവിളിക്കുന്ന അജിത്തിനോളം തന്നെ പ്രിയപ്പെട്ടതാണ് ആരാധകർക്ക് അദ്ദേഹത്തിന്റെ കുടുംബവും. മലയാളിക്കും ഇതേ ഇഷ്ടം ആ കുടുംബത്തോടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ‘കുട്ടിത്തല’യുടെ കുസൃതി ചിത്രങ്ങളാണ്. ശാലിനിക്കൊപ്പമുള്ള മകൻ ആദ്വിക് അജിത്തിന്റെ ചിത്രങ്ങളാണ് ആരാധകർ പങ്കുവയ്ക്കുന്നത്. 

View this post on Instagram

#shaliniajith with her kids

A post shared by CELEBRITY COUPLES 🔘 (@celebrityy.couples) on

അജിത്തിന്റെ മകൻ ആദ്വിക്കിനെ ‘കുട്ടിത്തല’യെന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. രസകരമായ ചിരിയോടെ, അമ്മ ശാലിനിയോടൊപ്പം നിൽക്കുന്ന ആദ്വിക്കിന്റെ ചിരിയും കുസൃതികളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അമ്മയുടേയും ചേച്ചിയുടേയും കൈകളിൽ തൂങ്ങി നിന്ന്  ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആദ്വിക്ക്.  

View this post on Instagram

#shaliniajith with her son ❤

A post shared by CELEBRITY COUPLES 🔘 (@celebrityy.couples) on

കുറച്ചു കാലം മുമ്പ്, ആദ്വിക്കിന്റെ സ്കൂള്‍ കായികമേള കാണാന്‍ ആദ്വിക്കിനൊപ്പം എത്തിയ അജിത്തിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിരുന്നു. അതുപോലെ ഒരു കളിപ്പാട്ട കടയിലെത്തിയ അമ്മയുടേയും മകന്റേയും വിഡിയോയും നേരത്തെ ഹിറ്റായിരുന്നു. ഒരു ചുവന്ന കാറിൽ പിടിത്തമിട്ടിരുന്ന കുട്ടിത്തലയുടെ ക്യൂട്ട് വിഡിയോക്ക് നിറയെ ആരാധകരായിരുന്നു. അച്ഛനെപ്പോലെ കുഞ്ഞ് ആദ്വികിനും കാറുകളോടാണ് കമ്പമെന്നാണ് ആരാധകർ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നത്.  അനൗഷ്ക എന്നാണ് അജിത്തിന്റെ മകളുടെ പേര്.

MORE IN ENTERTAINMENT
SHOW MORE