ഈ സ്നേഹം കണ്ട് ഞെട്ടിയെന്ന് സണ്ണി ലിയോൺ; കമന്‍റ് ബോക്സിലും ആരാധകർ തമ്മിലടി

sunny-leone-madhuraraja
SHARE

മധുരരാജയിലെ തൻറെ ഗാനരംഗത്തിന് പ്രേക്ഷകർ നൽകിയ സ്വീകരണം കണ്ട് താൻ ഞെട്ടിയെന്ന് സണ്ണി ലിയോണ്‍. ചിത്രത്തിലെ ഗാനരംഗത്തിന്‍റെ ദൃശ്യങ്ങളോടൊപ്പമാണ് താരം ഫെയ്സ്ബുക്കിൽ മലയാളികളോടുള്ള സ്നേഹമറിയിച്ചത്. 

ഈ പോസ്റ്റിനു താഴെയും മോഹൻലാൽ–മമ്മൂട്ടി ആരാധകർ പരസ്പരം തർക്കത്തിലേർപ്പെടുന്നതു കാണാം. മോഹൻലാൽ ചിത്രത്തിൽ സണ്ണി ലിയോൺ എന്ന് അഭിനയിക്കുമെന്നാണ് ലാൽ ഫാൻസ് ഉന്നയിക്കുന്ന ചോദ്യം.

മുൻപ് ഒരു സ്വകാര്യ ഫോണ്‍ സ്റ്റോറിൻറെ ഉദ്ഘാടനത്തിനു വന്ന സണ്ണി ലിയോണിനെ കാണാൻ ആയിരങ്ങളാണ് കൊച്ചിയിൽ തടിച്ചുകൂടിയത്. അന്ന് മലയാളികളുടെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞെന്ന് താരം പറഞ്ഞിരുന്നു. 

MORE IN ENTERTAINMENT
SHOW MORE