മകൻ വരാതെ താലികെട്ടില്ലെന്ന് വിശാഖൻ പറഞ്ഞു; രണ്ടാം വിവാഹത്തെപ്പറ്റി സൗന്ദര്യ

soundarya-rajnikanth-16-04
SHARE

രണ്ടാം വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്ത്. ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണീ പുനർവിവാഹമെന്ന് സൗന്ദര്യ പറയുന്നു. തീരുമാനത്തിന് പ്രേരിപ്പിച്ച അച്ഛനും അമ്മക്കും നന്ദി. ഇപ്പോൾ താൻ സുരക്ഷിതയാണെന്നും സൗന്ദര്യ പറഞ്ഞു. വിവാഹശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണ് സൗന്ദര്യ മനസ്സുതുറന്നത്.

‘തങ്ങളുടേത് പ്രണയവിവാഹമല്ല. എല്ലാവരും ചേർന്ന് നടത്തിയ പ്രണയവിവാഹമാണ്. ഒരു കോഫി ഷോപ്പിൽ വെച്ചാണ് വിശാഖനെ ആദ്യമായി കാണുന്നത്. അഞ്ചുമാസം ഫോണിലൂടെ സംസാരിച്ചും ചാറ്റ് ചെയ്തുമാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും സഹോദരി ഐശ്വര്യയോടും അവളുടെ ഭർത്താവ് ധനുഷിനോടും സംസാരിക്കാറുണ്ട്. അവരും മറ്റു കുടുംബാംഗങ്ങളും ചേർന്നാണ് ഈ വിവാഹത്തിന് മുൻകൈയെടുത്തത്.

''ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണീ വിവാഹം. വിശാഖൻ എന്നെ താലികെട്ടുന്നതിനു മുൻപ് ഇത്രയും നല്ലൊരു തീരുമാനമെടുക്കാൻ എന്നെ പ്രേരിപ്പിച്ച അച്ഛനും അമ്മയ്ക്കും ഞാൻ നന്ദി പറഞ്ഞു. ഇപ്പോൾ ‍ഞാൻ സുരക്ഷിതയാണ്. 

''രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നപ്പോൾ ചിലരൊക്കെ മോശമായി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും  സൗന്ദര്യ പറയുന്നു. വിവാഹമോചനം സംഭവിച്ചാൽ സ്ത്രീകളുടെ ജീവിതം അതോടെ തീർന്നു എന്നാണ് പലരും ചിന്തിക്കുന്നതെന്നും എന്നാൽ അങ്ങനെയല്ലെന്നും വിവാഹമോചനത്തിനു ശേഷവും ജീവിതത്തിൽ ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ടെന്നും സൗന്ദര്യ പറയുന്നു. 

ആദ്യവിവാഹത്തിൽ സൗന്ദര്യക്ക് ഒരു മകനുണ്ട്. മകനോട് ചോദിച്ച് അനുവാദം വാങ്ങിയ ശേഷമാണ് വിശാഖൻ വിവാഹം ചെയ്തതെന്ന് സൗന്ദര്യ പറയുന്നു. വേദിനെ വലിയ കാര്യമാണ് വിശാഖിന്. ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും വലിയ കൂട്ടായി. മുഹൂർത്തസമയത്ത് വേദിനെ മണ്ഡപത്തിൽ കാണാനില്ല. എനിക്കാതെ ടെൻഷനായി. കാര്യം മനസ്സിലായ വിശാഖൻ എന്നോട് പറഞ്ഞു, വേദ് വരാതെ ഞാൻ താലി കെട്ടില്ല. ഞങ്ങൾ താലി കെട്ടുന്നതിന് വേദ് സാക്ഷിയാകണം എന്നുണ്ടായിരുന്നു എനിക്ക്.''

വിശാഖന്റെയും രണ്ടാം വിവാഹമാണ്. ഫെബ്രുവരി പതിനൊന്നിനായിരുന്നു വിശാഖന്റെയും സൗന്ദര്യയുടെയും വിവാഹം.

MORE IN ENTERTAINMENT
SHOW MORE