നിയമം ലംഘിച്ച് പാർക്കിങ്; ബോളിവുഡ് നടന് പൊലീസ് കൊടുത്ത പണി; വിഡിയോ

ishaan-khattar-16
SHARE

നിയമം ലംഘിച്ച് ബൈക്ക് പാർക്ക് ചെയ്ത ബോളിവുഡ് നടൻ ഇഷാൻ ഖട്ടർ പുലിവാല് പിടിച്ചു. ഇഷാന്റെ ബൈക്ക് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. താരം ബൈക്ക് ഓടിക്കുന്നതിന്റെയും ട്രക്കിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

500 രൂപ പിഴ അടച്ചാണ് ഇഷാന്‍ ബൈക്ക് സ്റ്റേഷനിൽ നിന്ന് ഇറക്കിയത്. ദൃശ്യങ്ങൾ പുറത്തായതോടെ ഇഷാനെ പരിഹസിച്ച് ട്രോളുകൾ പ്രചരിക്കുന്നുണ്ട്. 

ശ്രീദേവിയുടെ മകൾ ജാന്‍വിക്കൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് താരമാണ് ഇഷാന്‍. സൈറത്ത് എന്ന പ്രശസ്ത മറാത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ദഡക്ക് ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE