രണ്ടുവർഷം മുന്‍പ് വിവാഹം; എന്തിന് മറച്ചുവെച്ചെന്ന് ആരാധകർ; തുറന്നുപറഞ്ഞ് നടി

meghna-marriage-16-04
SHARE

രണ്ട് വർഷം മുൻപ് വിവാഹം കഴിഞ്ഞെന്ന തമിഴ് നടി മേഘ്ന നായിഡുവിന്റെ വെളിപ്പെടുത്തൽ കേട്ട ആരാധകർ അമ്പരന്നു. പോർച്ചുഗീസ് ടെന്നീസ് താരം ലൂയീസ് മിഗ്വെല്‍ റെയിസിനെയാണ് മേഘ്ന വിവാഹം ചെയ്തത്. വിവാഹം എന്തുകൊണ്ട് രഹസ്യമാക്കി എന്നതിനും മേഘ്നക്ക് ഉത്തരമുണ്ട്. 

അനാവശ്യമായി ജനങ്ങളുടെ ശ്രദ്ധ തങ്ങളുടെ മേൽ പതിയാതിരിക്കാനാണ് ഇക്കാര്യം രഹസ്യമാക്കി വെച്ചതെന്ന് മേഘ്ന പറയുന്നു. താരങ്ങളുടെ ആഡംബര വിവാഹങ്ങളോട് പണ്ടേ താത്പര്യമില്ലെന്നും താരം പറഞ്ഞു. വിവാഹവാർത്ത അറിഞ്ഞിട്ടും തങ്ങളുടെ സ്വകാര്യത മാനിച്ച അത് രഹസ്യമാക്കി വെച്ചവരോടെലല്ാം നന്ദിയുണ്ടെന്ന് മേഘ്ന പറയുന്നു. 

''മിഗ്വേലിനേക്കാൾ മെച്ചപ്പെട്ടൊരു സുഹൃത്തിനെ എനിക്ക് വേറെ കിട്ടാനില്ല. നിങ്ങളെ ജീവിതപങ്കാളിയായി ലഭിച്ച ഞാൻ അനുഗ്രഹീതയാണ്. എട്ട് വർഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. ഞങ്ങളുടെ സ്നേഹത്തിൽ പൂർണവിശ്വാസം അർപ്പിക്കുകയും ഞങ്ങളെ സ്നേഹിക്കുകയും ചെയ്ത വീട്ടുകാരോടും നന്ദിയുണ്ട്''- മേഘ്ന കുറിച്ചു.

ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് മേഘ്നയും മിഗ്വെലും വിവാഹിതരായത്. തന്നെക്കാൾ പത്ത് വയസ്സിന് ഇളയതായ നടിയെ പ്രണയിക്കാൻ തുടക്കത്തിൽ മിഗ്വെലിന് മടിയായിരുന്നുവെന്ന് മേഘ്ന പറയുന്നു. ഈ ബന്ധം നിലനിൽക്കുമോ എന്ന ആശങ്കയായിരുന്നു മിഗ്വെലിന്. എന്റെ അമ്മയുടെ പിറന്നാൾ ദിനത്തിലാണ് ആ പ്രണയം പൂവിട്ടത്. പിറന്നാളിന് വന്ന മിഗ്വെൽ അമ്മയോട് ചോദിച്ചു, എന്ത് സമ്മാനമാണ് വേണ്ടതെന്ന്. നിങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നത് കാണുക എന്ന് അമ്മ മറുപടി നൽകി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. അയ്യപ്പക്ഷേത്രത്തിൽ പോയി ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചു. അടുത്ത വർഷം പള്ളിയിൽ വെച്ച് ക്രിസ്ത്യൻ മതാചാര പ്രകാരവും വിവാഹച്ചടങ്ങ് നടത്തണമെന്നുണ്ട്''-മേഘ്ന പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE