എസ്ഐ മണിസാറും പടയും എത്തുന്നു; മമ്മൂട്ടി ചിത്രം ഉണ്ട ഫസ്റ്റ് ലുക്ക്

mammooty-unda-film-poster
SHARE

കൗതുകം ഉണർത്തി മമ്മൂട്ടി നായകനായി എത്തുന്ന ഉണ്ട എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയുടെയും ദുൽഖറിന്റേയും ഫെയ്സ്ബുക്ക് പേജിലൂടെ വിഷു ആശംസകൾ നേർന്നാണ് ചിത്രം പങ്കുവച്ചത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.  ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്

അനുരാഗ കരിക്കിൻ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാനാണ് സിനിമയുടെ സംവിധാനം. കണ്ണൂർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.  ഹർഷാദാണ് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് പിള്ള സംഗീതം. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ  എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങൾ. 

MORE IN ENTERTAINMENT
SHOW MORE