സന്തോഷത്തിനും ദു:ഖത്തിനുമിടയിലെന്ത്? ആ നിമിഷം; ഉത്തരം പറ‍ഞ്ഞ് ടൊവീനോ; വിഡിയോ

tovino-new-video
SHARE

നവമാധ്യമങ്ങളിൽ സജീവമായ താരമാണ് ടൊവീനോ. ഷൂട്ടിംഗ് ഇടവേളയിലെ പുതിയ വിഡിയോയുമായാണ് ഏറ്റവുമൊടുവിൽ താരം എത്തിയിരിക്കുന്നത്. 

പ്രത്യേക ആകൃതിയിൽ അടുക്കി വച്ചിരിക്കുന്ന ചെറിയ ചതുരക്കട്ടകൾക്കിടയിൽ നിന്ന് ഒരു കഷ്ണം ഇളക്കിയെടുക്കാൻ ശ്രമിക്കുന്ന ടൊവിനോയെയാണ് വിഡിയോയിൽ കാണുന്നത്. മറ്റ് ചതുരക്കട്ടകൾ ഇളകാതെ സൂക്ഷ്മതയോടെ അതിൽ നിന്ന് ഒരു ചതുരക്കട്ട മാത്രം ഇളക്കിയെടുത്ത് വിജയിയെ പോലെ ആഹ്ലാദിക്കുന്ന താരത്തിന്റെ സന്തോഷം പെട്ടെന്ന് ഇല്ലാതാക്കി ചതുരക്കൊട്ടാരം തകർന്നു വീഴുന്നതാണ് പിന്നീട് കാണുന്നത്. പിന്നെ നിരാശനാകുന്ന ടൊവീനോയെ ആണ് കാണുന്നത്. 

'സന്തോഷത്തിനും ദു:ഖത്തിനുമിടയിലെ നിമിഷം' എന്ന തലക്കെട്ടോടെയാണ് താരം തന്റെ പ്രൊഫൈലിൽ വീഡിയോ പോസ്റ്റ്‌ ചെയ്തത്.

MORE IN ENTERTAINMENT
SHOW MORE