സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാറാക്കിയ പടം; 'കമ്മീഷണർ' എത്തിയിട്ട് 25 വർഷം

suresh-gopi-commissioner-25-years
SHARE

സൂപ്പർഹിറ്റ് ചിത്രം കമ്മീഷണറുടെ 25 ാം വാർഷികം ആഘോഷിച്ച് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ തൃശൂര്‍ പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് താരം ആഘോഷത്തിൽ പങ്കു ചേർന്നത്.

തീപ്പൊരി ഡയലോഗുകൾ മലയാളികളെ ത്രസിപ്പിക്കാൻ തുടങ്ങിയിട്ട്  25 വർഷം പിന്നിടുന്നു. ഷാജി കൈലാസ്  രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന  കമ്മീഷണർ കരിയറിലെ മികച്ച ചിത്രമാണെന്ന് പറയുന്നു സുരേഷ് ഗോപി. തൃശൂരിലെ പ്രചാരണതിരക്കിനിടയിലും പ്രിയ ചിത്രത്തിൻറെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാൻ മലയാളികളുടെ കമ്മീഷണര്‍ എത്തി. 

ഇഷ്ട താരത്തെ നേരിൽക്കണ്ട സന്തോഷത്തിലായിരുന്നു സെന്റ് ജോസ്ഫ് വൃദ്ധ സദനത്തിലെ അന്തേവാസികൾ. കേക്ക് മുറിച്ചായിരുന്നു ആഘോഷം. അന്തേവാസികളോടൊപ്പം ഒരു മണിക്കൂറ്‍ ചെലവിട്ടാണ് സുരേഷ് ഗോപി മടങ്ങിയത്. സുരേഷ് ഗോപി ഫാൻസ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

MORE IN ENTERTAINMENT
SHOW MORE