കയ്യിൽ കടിച്ചുതൂങ്ങി പട്ടികൾ; മാസ് മധുരരാജ ഫൈറ്റ്; വിഡിയോ പുറത്തുവിട്ട് പീറ്റർ ഹെയ്‍ൻ

peter-hein-madhuraraja
SHARE

പുലിമുരുകനില്‍ പുലിയെങ്കിൽ മധുരരാജയിൽ പട്ടികള്‍. രണ്ടായാലും മെരുക്കാൻ തനിക്കറിയാമെന്നു തെളിയിച്ചിരിക്കുകയാണ് പീറ്റർ ഹെയ്ൻ. മമ്മൂട്ടിയുടെ മാസ് സീനുകൾക്കൊപ്പം വൈശാഖ്-ഉദയ് കൃഷ്ണ പീറ്റർ ഹെയ്ൻ ടീമിന്റെ രണ്ടാംവരവ് കൂടിയായിരുന്നു മധുരരാജ. 

ചിത്രത്തിലെ സംഘട്ടനരംഗങ്ങളും ഹിറ്റായതിനു പിന്നാലെ ഫൈറ്റിങ്ങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് പീറ്റർ ഹെയ്ൻ. നായ്ക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉദ്വേഗജനകമായ രംഗങ്ങളാണ് അന്ത്യത്തോടടുക്കുമ്പോള്‍ ചിത്രത്തിന്റെ ഗതിയെ ചടുലമാക്കുന്നത്. അത്തരം രംഗങ്ങളുടെ ചിത്രീകരണവീഡിയോ ആണ് പീറ്റര്‍ ഹെയ്ന്‍ പങ്കുവെച്ചിരിക്കുന്നത്. സ്റ്റണ്ട് മാസ്റ്ററുടെ തലക്കു മീതെ ചാടുന്ന, കയ്യിൽ കടിച്ചുതൂങ്ങിനിൽക്കുന്ന നായ്കളെ വിഡിയോയിൽ കാണാം. വേദന കൂടാതെ ഒന്നും നേടാനാകില്ലെന്നും പോസ്റ്റിൽ പീറ്റര്‍ ഹെയ്ൻ പറയുന്നുണ്ട്. 

സന്തോഷം പങ്കുവെയ്ക്കാൻ തനിക്ക് വാക്കുകളില്ലെന്നും ഒപ്പം നിന്നവർക്കെല്ലാം നന്ദി പറയുന്നുവെന്നും പീറ്റർ ഹെയ്ൻ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE