ലാൽ പ്രധാനമന്ത്രി; പല വേഷങ്ങളില്‍ മിന്നിമാഞ്ഞ് സൂര്യ; 'കാപ്പാൻ' ടീസർ; ആകാംക്ഷ

kappan-teaser
SHARE

ഒരിടവേളക്കു ശേഷം മോഹൻലാല്‍ തമിഴിൽ തിരിച്ചെത്തുന്ന കാപ്പാൻ എന്ന ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. തമിഴ് പുതുവത്സര ദിനത്തിലാണ് അണിയറപ്രവർത്തകര്‍ ടീസർ പുറത്തുവിട്ടത്. ടീസര്‍ ഏപ്രില്‍ 14 ന് എത്തുമെന്ന് കാണിച്ച് മുൻപ് പോസ്റ്റർ പുറത്തിറക്കിയിരുന്നു. 

ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. അംഗരക്ഷകനായി സൂര്യയുമെത്തുന്നു. ആര്യയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒരു മിനിറ്റ് 30 സെക്കൻറ് ദൈർഘ്യമുള്ള വിഡിയോയിൽ പല ഗെറ്റപ്പുകളിൽ സൂര്യ മിന്നിമറയുന്നുണ്ട്. സയേഷയാണ് നായിക. 

കെവി ആനന്ദ് ആണ് സംവിധാനം. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 

ജില്ലക്കു ശേഷം മോഹന്‍ലാൽ കോളിവുഡിൽ എത്തുന്നു എന്ന പ്രത്യേകതയും കാപ്പാനുണ്ട്. 

MORE IN ENTERTAINMENT
SHOW MORE