കൊടും വേനലില്‍ മഞ്ഞുകാലം വരുന്നു; ആകാംക്ഷയിലാക്കാന്‍ ഗെയിം ഓഫ് ത്രോണ്‍സ്

game-of-thrones
SHARE

ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണിലെ ആദ്യ എപ്പിസോഡ് റിലീസ് ഇന്ന്. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പരമ്പര സംപ്രേഷണം ആരംഭിക്കുന്നത്.  അമേരിക്കയില്‍ രാത്രി ഒന്‍പതുമണിക്ക് പുറത്തിറങ്ങുന്ന ആദ്യ എപ്പിസോഡ് തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യയില്‍ ലഭ്യമാകും. ഒരു വര്‍ഷംകൊണ്ട് അഞ്ചുരാജ്യങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത് .

കൊടും വേനലില്‍ മഞ്ഞുകാലം വരുന്നു. ആധുനിക ടെലിവിഷന്‍ ചരിത്രത്തിലെ ഇതിഹാസം അവസാനലാപ്പിലേക്ക്.... 2011ല്‍ ആരംഭിച്ച ഗെയിം ഓഫ് ത്രോണ്‍സിന് റെക്കോര്‍ഡുകളുടെ കഥകള്‍ മാത്രമാണ് പറയാനുള്ളത്. 38 പ്രൈം ടൈം എമ്മി അവാര്‍ഡുകൾ.  എണ്ണിയാല്‍ ഒടുങ്ങാത്ത ആരാധകര്‍.

കേവലം ഒരു ടെലിവിഷന്‍ സീരിസിനുമപ്പുറം കഥപറച്ചിലിലും ചിത്രീകരണത്തിലും പ്രേക്ഷകരെ ശ്വാസമടക്കി പിടിച്ചിരുത്തുന്ന മെഗാ ഫാന്‍റസി ത്രില്ലറാണ് ഗെയിം ഓഫ് ത്രോണ്‍സ്

ജോര്‍ജ് ആര്‍ .ആര്‍ മാര്‍ട്ടിന്റെ ദി സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര് നോവലിന്റെ അവസാനഭാഗമാണ് സീസണ്‍ 8ല്‍ ക്യാമറയില്‍ പതിയുന്നത്. നോവല്‍ പൂര്‍ത്തിയാവുമെങ്കിലും സ്പിന്‍ ഓഫ് പരമ്പരകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആറ് എപ്പിസോഡുകള്‍ ഇന്നുമുതല്‍ എല്ലാ ഞായാറാഴ്ചകളിലും  എച്ച്.ബി.ഒ സംപ്രേഷണം ചെയ്യും

MORE IN ENTERTAINMENT
SHOW MORE