നിർത്തൂ; തൈമൂറിന്‍റെ ചിത്രമെടുത്തവരോട് അലറിയും കയർ‌ത്തും സെയ്ഫ്

taimur-ali-khan
SHARE

താരങ്ങളെപ്പോലെ തന്നെ ആരാധക ശ്രദ്ധ പിടിച്ചുപറ്റുന്നവരാണ് അവരുടെ മക്കളും. അക്കൂട്ടത്തിൽ പ്രധാനിയാണ് സെയ്ഫ്–കരീന ദമ്പതികളുടെ മകൻ തൈമൂര്‍ അലി ഖാൻ. ജനിച്ചപ്പോൾ മുതൽ പാപ്പരാസികൾ തൈമൂറിനു പിന്നാലെയാണ്. 

മുംബൈ വിമാനത്താവളത്തിൽ മാതാപിതാക്കളോടൊപ്പമെത്തിയ തൈമൂറിന്‍റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചവരോട് സെയ്ഫ് ദേഷ്യപ്പെട്ടതാണ് ഏറ്റവുമൊടുവിലത്തെ വാർത്ത. സെയ്ഫ് അലി ഖാന്‍റെ പട്ടോഡിയിലുള്ള കുടുംബ വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.  

ഒന്നു നിർത്തൂ, തൈമൂറിന്‍റെ കാഴ്ച വരെ ഇല്ലാതാകും എന്നാണ് സെയ്ഫ് അലറിയത്. മൂവരോടും ക്യാമറക്കു മുന്നിൽ പോസ് ചെയ്യാനാവശ്യപ്പെട്ടവരോടും സെയ്ഫ് കയർത്തു. നിങ്ങൾക്കു വേണമെങ്കിൽ ഫോട്ടോസ് എടുക്കൂ, എന്തിന് പോസ് ചെയ്യണം എന്നാണ് താരം ചോദിച്ചത്.

തൈമൂറിന്‍റെ പിന്നാലെ കൂടുന്ന പാപ്പരാസികളെ വിമര്‍ശിച്ച് മുന്‍പ് കരീനയും രംഗത്തെത്തിയിട്ടുണ്ട്. ‌

MORE IN ENTERTAINMENT
SHOW MORE