‘മധുരരാജയിൽ എനിക്ക് രാജുവിനെ മിസ് ചെയ്തു’; പൃഥ്വി ഇല്ലാത്തതിനെപ്പറ്റി വൈശാഖ്

prithvi-vysakh-12
SHARE

പോക്കിരിരാജക്ക് പത്തുവർഷങ്ങൾക്കിപ്പുറമെത്തുന്ന മധുര രാജയെ ആഘോഷമാക്കി ആരാധകർ.  ആദ്യഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഘോഷചിത്രമെന്നാണ് ആരാധകർ ഒരേ സ്വരത്തില്‍ പറയുന്നത്. പൂര്‍ണമായും അവധിക്കാല ചിത്രം. യുവാക്കള്‍ക്കൊപ്പം തുടുംബ പ്രേക്ഷകര്‍ക്ക് കൂടി കാണാവുന്ന ചിത്രം എന്നിങ്ങനെയാണ് ആദ്യപ്രതികരണം.

പോക്കിരിരാജയിൽ പൃഥ്വിരാജ് ആയിരുന്നു മമ്മൂട്ടിക്കൊപ്പമെങ്കിൽ മധുരരാജയിൽ അത് തമിഴ് താരം ജയ് ആണ്. മധുരരാജയില്‍ പൃഥ്വിരാജ് ഇല്ലാത്തതിനെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ വൈശാഖ് മനോരമ ന്യൂസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ. 

''മധുരരാജയിൽ രാജുവിനെ എനിക്കും നന്നായിട്ട് മിസ് ചെയ്തു.  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ തിരക്കുകളിലായിരുന്നു രാജു. ആ സമയത്തുതന്നെയായിരുന്നു മധുരരാജയുടെ ഷൂട്ടിങ്ങും. അതുകൊണ്ടാണ് അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയാതെ പോയത്. ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അത്ര വലിയൊരു സിനിമയുടെ തിരക്കിലായതുകൊണ്ട് ശല്യപ്പെടുത്താൻ പറ്റില്ലല്ലോ''-വൈശാഖ് പറഞ്ഞു. 

പോക്കിരിരാജയിൽ നിന്നൊരുപാട് വ്യത്യാസമുള്ള ചിത്രമാണ് മധുരരാജ. പത്തുവര്‍ഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന സിനിമയായതുകൊണ്ടുതന്നെ, അതിന്റേതായ വ്യത്യാസങ്ങൾ കഥയിലും കഥാപാത്രത്തിലും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

മമ്മൂക്കക്കൊപ്പം മറക്കാനാകാത്ത നിരവധി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രം കൂടിയാണ് മധുരരാജ. ഒരുദാഹരണം പറയാം. ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുകയാണ്. തീപ്പൊരി തെറിച്ചുവീണ് മമ്മൂക്കയുടെ കൈ പൊള്ളി. ആ ഭാഗം ഉരുകിയിട്ടും മമ്മൂക്ക അനങ്ങിയില്ല. ആ ഷോട്ട് കഴിയുന്നതുവരെ മമ്മൂക്ക അനങ്ങാതെ നിന്നു. അത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ലൊക്കോഷനിൽ ഉണ്ടായിട്ടുണ്ട്''-വൈശാഖ് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE