‘എന്നോട് എന്തിനിതു ചെയ്തു?’ പ്രി‍ഥ്വിയുടെ ഉറക്കം കളഞ്ഞ് മുരളിഗോപി: രണ്ടാം സിനിമ?

murali-gopi-prithviraj
SHARE

പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ തിയേറ്ററുകളിൽ പ്രദര്‍ശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. ലൂസിഫറിനു ശേഷം കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് പൃഥ്വി.

ലൂസിഫറിനു ശേഷം ഇനി സംവിധായക കുപ്പായം അണിയുമോ എന്ന ചോദ്യത്തിന് താരം ഇതുവരെ ഉത്തരം നല്‍കിയിരുന്നില്ല. ലൂസിഫർ പരാജയപ്പെട്ടാൽ ഇനി സംവിധായകന്‍റെ വേഷമണിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാൽ പൃഥ്വിയുടെ ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിലേക്കുള്ള സൂചനയാണെന്നാണ് ആരാധകർ പറയുന്നത്.

പോസ്റ്റ് ഇങ്ങനെ:
''ഒരു എഴുത്തുകാരൻ മനസിൽ കയറ്റിയ ആശയമാലോചിച്ച് ഒരു സംവിധായകന് രാത്രി 2.20 ആയിട്ടും ഉറങ്ങാൻ കഴിയുന്നില്ല. അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ? മുരളി ഗോപി, എന്നോട് എന്തിനിതു ചെയ്തു?''

MORE IN ENTERTAINMENT
SHOW MORE