അക്കരെ അക്കരെ അക്കരെ ജമൈക്കയിൽ മോഹൻലാൽ; ബോബ് മാർലിയുടെ വീട്ടിൽ

mohanlal-bob-home
SHARE

ലൂസിഫ്‍ തിയറ്ററിൽ നിന്നും നേടിയ മഹാവിജയം യാത്രയോടെ ആഘോഷിക്കുകയാണ് മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് താരത്തിന്റെ ജമൈക്കൻ യാത്ര. സംഗീതത്തിലെ ഇതിഹാസതാരമായ ബോബ് മാർലിയുടെ വീടും ഇരുവരും സന്ദർശിച്ചു. . 

ബോബ്മാർലി ജനിച്ചുവളർന്ന ബ്രിട്ടീഷ് ജമൈക്കയിലെ സെയിന്റ് ആൻ പാരിഷ് നയൻ മൈലിലെ വീട്ടിലാണ് ലാൽ എത്തിയത്. യാത്രയുടെ ചിത്രങ്ങൾ താരം ഫെയ്സ്ബുക്കിലും ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ആരാധകരും ചിത്രങ്ങളേറ്റെടുത്തു. ലൂസിഫറിന്റെ തെലുങ്ക് പതിപ്പും ഇന്നുമുതൽ പ്രദർശനം ആരംഭിക്കുകയാണ്‌. ചിത്രം 8 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടിയ സന്തോഷവും മോഹൻലാൽ പങ്കുവച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE