തിയറ്ററുകൾ ഇളക്കിമറിച്ച് ‘മധുരരാജ’; മമ്മൂട്ടിയെ ആഘോഷിച്ച് ആരാധകർ; വൻ വരവേൽപ്പ്

madhuraja-theatre-12
SHARE

തിയറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ. ആദ്യഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഘോഷചിത്രമെന്നാണ് ആരാധകർ ഒരേ സ്വരത്തില്‍ പറയുന്നത്. പൂര്‍ണമായും അവധിക്കാല ചിത്രം. യുവാക്കള്‍ക്കൊപ്പം തുടുംബ പ്രേക്ഷകര്‍ക്ക് കൂടി കാണാവുന്ന ചിത്രം എന്നിങ്ങനെയാണ് ആദ്യപ്രതികരണം.

മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളും തമാശകളും നിറഞ്ഞുനിൽക്കുന്ന ആദ്യപകുതി മാസ് ആണെന്നാണ് കമന്റുകൾ. തുടക്കത്തില്‍ ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെ മാസ് എൻട്രി. പോക്കിരിരാജയിൽ പൃഥ്വിരാജ് ആയിരുന്നു മമ്മൂട്ടിക്കൊപ്പമെങ്കിൽ മധുരരാജയിൽ അത് തമിഴ് താരം ജയ് ആണ്. 

അതിനിടെ ചിത്രത്തിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ അണിയറപ്രവർത്തകർ രംഗത്തുവന്നു. സിനിമ കാണാനിരിക്കുന്ന സിനിമാപ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശിക്ഷാർഹമായ കുറ്റമാണെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അണിയറപ്രവർത്തകർ ഫെയ്സ്ബുക്ക് വഴി അഭ്യർഥിച്ചു. 

മമ്മൂട്ടിയുടെ മാസ് എൻട്രിയും ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസുമാണ് പ്രചരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE